Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Nattuvishesham Local

Wayanad

വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല; ക​രാ​റു​കാ​ര​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ സ​മ​രം ആ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: കൊ​ള​വ​ള്ളി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ എ​ട്ടു​വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ കൊ​ള​വ​ള്ളി അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ഗോ​ത്ര​കു​ടും​ബ​ങ്ങ​ൾ ഇ​ന്ന​ലെ സ​മ​രം ആ​രം​ഭി​ച്ചു.


കോ​ള​നി​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ ഉ​പേ​ക്ഷി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പു​ൽ​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. ഗോ​ത്ര​വ​നി​ത​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.


പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ ഉ​റ​പ്പ് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ. ഉ​ന്ന​തി​യി​ൽ മാ​ത്രം 12 ഓ​ളം വീ​ടു​ക​ളാ​ണ് ത​റ​യി​ലും ചു​മ​രി​ലു​മാ​യി പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

District News

പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി


ക​ൽ​പ്പ​റ്റ: മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സി. ​ജ​യ​പ്ര​സാ​ദ്, ജി. ​വി​ജ​യ​മ്മ, പി. ​വി​നോ​ദ് കു​മാ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ക​രി​യാ​ടാ​ൻ ആ​ലി, എ​സ്. മ​ണി, കെ. ​അ​ജി​ത, ആ​യി​ഷ പ​ള്ളി​യാ​ൽ, കെ. ​ശ​ശി​കു​മാ​ർ, ഷാ​ഫി പു​ല്പാ​റ, ര​മ്യ ജ​യ​പ്ര​സാ​ദ്, ഡി​ന്‍റോ ജോ​സ്, ബി​ന്ദു ജോ​സ്, ര​മേ​ശ് മാ​ണി​ക്യ​ൻ, ടി. ​സ​തീ​ഷ് കു​മാ​ർ, ഷ​ബ്നാ​സ് ത​ന്നാ​ണി, ഒ.​പി. മു​ഹ​മ്മ​ദ്കു​ട്ടി, എം.​പി. മ​ജീ​ദ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, കെ. ​വാ​സു, കെ. ​രാ​ജ​ൻ, അ​ർ​ജു​ൻ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ടാ​ല​ന്‍റ് ഫി​യ​സ്റ്റ ആ​ഘോ​ഷി​ച്ചു

ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ടാ​ല​ന്‍റ്സ് ഡേ ​സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.ന​ട​വ​യ​ൽ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യം അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റി പൂ​ത​ക്കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് കോ​യി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. ബെ​ന്നി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​ഡി. മോ​ളി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി​യ പ​തി​ക്ക​ൽ, പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പി​ക പ്രി​യാ മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി. മാ​ത്യു നേ​തൃ​ത്വം വ​ഹി​ച്ചു.

District News

ശൗ​ചാ​ല​യ​മി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു


ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ഉ​ന്ന​തി​യി​ലു​ള്ള പ​തി​നേ​ഴ് കു​ടും​ബ​ങ്ങ​ൾ​ക്ക് ശൗ​ചാ​ല​യ​മി​ല്ലെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.


ഇ​തോ​ടൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന് റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും മാ​ന​ന്ത​വാ​ടി പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന ഓ​ഫീ​സ​ർ​ക്കു​മാ​ണ് ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ദൃ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ​ന്പൂ​ർ​ണ വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്ത പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ബ​ന്ദി​പ്പൂ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ ആ​ന​യും ക​ടു​വ​യു​മു​ള്ള കാ​ട്ടി​ലാ​ണ് ഇ​വ​ർ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മ​ഴ ക​ന​ത്താ​ൽ പു​ഴ​യി​ൽ ഒ​ഴു​ക്ക് ക​ന​ക്കു​ന്ന​തോ​ടെ കാ​ടു ക​യ​റാ​ൻ ക​ഴി​യാ​റി​ല്ല.

District News

ചെ​ളി ഒ​ഴു​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം; ടൗ​ണ്‍​ഷി​പ്പി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ​നി​ന്നു ഏ​റ്റ​ടു​ത്ത സ്ഥ​ല​ത്ത് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.


ടൗ​ണ്‍​ഷി​പ്പി​ന് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു പു​ൽ​പ്പാ​റ റോ​ഡി​ലേ​ക്ക് ചെ​ളി ഒ​ഴു​കു​ന്ന​ത് യാ​ത്രാ​ദു​രി​ത​ത്തി​നു കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.


ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പു​ൽ​പ്പാ​റ റോ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ൾ സം​ഘ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കാ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​യ​ത്.

District News

കെ​ട്ടി​ട​ങ്ങ​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു


ക​ൽ​പ്പ​റ്റ: ആ​ശ്ര​മം സ്കൂ​ളി​നാ​യി മ​ക്കി​മ​ല​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.


വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റും മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​മെ​ന്‍റ് ഓ​ഫീ​സ​റും പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.


മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. തി​രു​നെ​ല്ലി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് കാ​ട് മൂ​ടി കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ ക​ലിം​ഗ മോ​ഡ​ൽ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​തി​നി​ട​യി​ൽ ആ​റ​ളം ഫാ​മി​ലേ​ക്ക് സ്കൂ​ൾ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

District News

ക​ല്ലാ​നോ​ട്-​ക​ക്ക​യം റോ​ഡ്: മ​ണ്ടോ​പ്പാ​റ-​ക​ല്ലാ​നോ​ട് സ്റ്റേഡിയം വ​രെ വി​ക​സ​നം നി​ല​ച്ചി​ട്ട് നാ​ലു​വ​ർ​ഷം

കൂ​രാ​ച്ചു​ണ്ട്: മാ​തൃ​കാ ഗ്രാ​മ​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ​യോ​ജ​ന (സാ​ഗി) പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് 2018-ൽ ​നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച ക​ല്ലാ​നോ​ട് - ക​ക്ക​യം റോ​ഡി​ന്‍റെ മ​ണ്ടോ​പ്പാ​റ മു​ത​ൽ ക​ല്ലാ​നോ​ട് സ്റ്റേ​ഡി​യം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വി​ക​സ​നം നി​ല​ച്ചി​ട്ട് നാ​ലു​വ​ർ​ഷം.​കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച 5.13 കോ​ടി ചെ​ല​വ​ഴി​ച്ചു​കൊ​ണ്ട് ക​ല്ലാ​നോ​ട് സ്റ്റേ​ഡി​യം-​തൂ​വ​ക്ക​ട​വ്- മ​ണ്ടോ​പ്പാ​റ- ഓ​ട്ട​പ്പാ​ലം - കാ​ള​ങ്ങാ​ലി റോ​ഡി​ന്‍റെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.


ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ഡി​ന്‍റെ കാ​ള​ങ്ങാ​ലി മു​ത​ൽ മ​ണ്ടോ​പ്പാ​റ വ​രെ​യു​ള്ള 2.753 കി​ലോ​മീ​റ്റ​ർ ദൂ​രം 2021ൽ ​ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന മ​ണ്ടോ​പ്പാ​റ മു​ത​ൽ ക​ല്ലാ​നോ​ട് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് മ​ൺ​റോ​ഡാ​യി ത​ന്നെ ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട ഈ ​റോ​ഡി​ന്‍റെ 1.2 കി​ലോ​മീ​റ്റ​ർ ദൂ​രം ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തു​കൂ​ടി​യാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​ഴി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ന്ന് ത​ട​സം ഉ​ന്ന​യി​ച്ചി​രു​ന്നു.​


തു​ട​ർ​ന്ന് ഇ​തി​ന് ബ​ദ​ലാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് വീ​ണ്ടും പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യെ​ങ്കി​ലും പ​ദ്ധ​തി പാ​ടെ നി​ല​ച്ചു​പോ​യ​തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ നി​രാ​ശ​രാ​യ​ത്. അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള റോ​ഡ് ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ളും മ​റ്റ് ആ​ൾ​ക്കാ​രും ആ​ശ്ര​യി​ച്ചു​വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ റോ​ഡ് ക​ല്ലും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ നി​ല​യി​ലു​മാ​ണു​ള്ള​ത്. ഏ​ക​ദേ​ശം 1.25 കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് മ​ൺ​റോ​ഡാ​ണ്. ക​ല്ലാ​നോ​ട് സ്റ്റേ​ഡി​യം വ​രെ​യു​ള്ള കു​റേ ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടു​ണ്ട്.

 

മ​ണ്ടോ​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ല്ലാ​നോ​ട് ടൗ​ണി​ൽ പോ​കാ​ൻ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ പോ​ലും ഇ​തു​വ​ഴി വ​രാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഗ​ണി​ച്ച് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്
ആ​വ​ശ്യം ഉ​യ​രു​ന്ന​

 

‘ഭ​ര​ണ സ​മി​തി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്’

കൂ​രാ​ച്ചു​ണ്ട്: സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല്ലാ​നോ​ട് - ക​ക്ക​യം റോ​ഡി​ന്‍റെ കാ​ള​ങ്ങാ​ലി മു​ത​ൽ മ​ണ്ടോ​പ്പാ​റ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ക്ക​യം, തോ​ണി​ക്ക​ട​വ്, ക​രി​യാ​ത്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. അ​ത​നു​സ​രി​ച്ച് പി​എം ജി​എ​സ്‌​വൈ പ​ദ്ധ​തി ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.​പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന മ​ണ്ടോ​പ്പാ​റ-​ക​ല്ലാ​നോ​ട് സ്റ്റേ​ഡി​യം റോ​ഡി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

 

‘റോ​ഡി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്’


കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ​ഏ​ക​ദേ​ശം അ​ന്പ​ത് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ആ​ദ്യ​കാ​ല​ത്തെ റോ​ഡു​ക​ളി​ലൊ​ന്നാ​ണ് മ​ണ്ടോ​പ്പാ​റ-​ക​ല്ലാ​നോ​ട് റോ​ഡ്. ആ​റ് വ​ർ​ഷം മു​മ്പ് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് കാ​ര​ണം റോ​ഡി​ന്‍റെ വി​ക​സ​ന പ്ര​വൃ​ത്തി മ​ണ്ടോ​പ്പാ​റ​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.


എ​ന്നാ​ൽ റോ​ഡി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥ​ലം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട്, ബൈ​പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന റോ​ഡ് കാ​ല​ങ്ങ​ളാ​യി ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ സ്വ​പ്ന​വും പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി​രു​ന്നു. റോ​ഡി​ന്‍റെ വി​ക​സ​നം എ​ത്ര​യും വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഈ ​റോ​ഡി​നോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

District News

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്ത​ണം; റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്കം


കോ​ഴി​ക്കോ​ട്: പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്രീ​യ മ​നോ​ഭാ​വ​വും ഗ​വേ​ഷ​ണ ചൈ​ത​ന്യ​വും വ​ള​ർ​ത്തി​ക്കൊ​ടു​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളെ പു​സ്ത​ക​പ​രി​ധി​യി​ൽ ഒ​തു​ക്കാ​തെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ശാ​സ്ത്രീ​യ ചി​ന്ത​യും ന​വോ​ത്ഥാ​ന കാ​ഴ്ച​പ്പാ​ടും അ​നി​വാ​ര്യ​മാ​ണ്.

കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യ വ​ഴി​ക​ളി​ലൂ​ടെ ര​ക്ഷി​താ​ക്ക​ൾ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ന​ല്ലൂ​ർ നാ​രാ​യ​ണ എ​ൽ​പി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ കെ. ​അ​ബ്ദു​ൾ ല​ത്തീ​ഫി​നെ എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.​വി​ദ്യാ​ര്‍​ഥി​ക​ളി​ലെ ശാ​സ്ത്രീ​യ പ്ര​തി​ഭ​യും ക​ണ്ടെ​ത്ത​ലു​ക​ളും പ്ര​ക​ട​മാ​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി മേ​ള തു​ട​രു​ക​യാ​ണ്.​മേ​ള ഇ​ന്ന് സ​മാ​പി​ക്കും.

District News

വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ കീ​ഴി​ലു​ള്ള പ​തി​യി​ൽ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.


സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, എ​ന്നി​വ​യ്ക്ക് ഫാ. ​കു​ര്യ​ൻ താ​ന്നി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മൈ​ക്കി​ൾ നീ​ലം​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പ​തി​യി​ൽ, ഫാ. ​ജി​നോ ചു​ണ്ട​യി​ൽ, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം, വാ​ദ്യ​മേ​ള​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കൊ​ഴു​വ​നാ​ൽ, ജി​ജി കോ​നു​ക്കു​ന്നേ​ൽ, ജോ​സ് അ​റ​യ്ക്ക​ൽ, ജോ​യി വേ​ങ്ങ​ത്താ​നം, പാ​രീ​ഷ് സെ​ക്ര​ട്ട​റി ബോ​ബ​ൻ പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് കൗ​ൺ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ സ​ബ്ട്ര​ഷ​റി​യു​ടെ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദു​കു​ട്ടി കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ഹ​സ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.


സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യും അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക, മെ​ഡി​സെ​പ് പ​രി​ഷ്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, പി. ​വി​ജ​യ​കു​മാ​ർ, യു.​സ​തീ​ശ​ൻ, പി.​സ​ദാ​ന​ന്ദ​ൻ, എം.​എ. ബ​ഷീ​ർ, വി.​എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കൈ​ത​ക്കാ​ല്ലി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട്-​ബാ​ലു​ശേ​രി പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ലെ കൈ​ത​ക്കൊ​ല്ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​ഡ​റ​ൽ ബാ​ങ്കി​ന് മു​ൻ​വ​ശ​ത്താ​ണ് ഒ​രു മ​ഴ പെ​യ്താ​ൽ ത​ൽ​ക്ഷ​ണം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്.

ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ക്കാ​തെ യാ​ത്ര​ക്കാ​ർ ഓ​ടി മാ​റു​ന്ന​ത്. റോ​ഡി​ന് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​മാ​ണി​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

District News

പി​ന്നി​ല്‍ സി​പി​ഐ, സി​പി​എം അ​സ്വാ​ര​സ്യ​ങ്ങ​ളെന്ന് സൂ​ച​ന; മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കേണ്ട യോ​ഗ​ങ്ങ​ള്‍ കൂ​ട്ട​മാ​യി റ​ദ്ദാ​ക്കു​ന്നു


അ​ഞ്ച​ല്‍ : കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രെ എ​ത്തി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നുവെന്ന അ​റി​യി​പ്പ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ എ​ല്ലാ​യി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​രു​ന്നു.


എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കും എ​ന്ന​റി​യി​ച്ച പ​രി​പാ​ടി​ക​ള്‍ കൂ​ട്ട​മാ​യി റ​ദ്ദ് ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ചി​ല പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​യ്ക്കു​ക കൂ​ടി ചെ​യ്യു​ക​യാ​ണ്. പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സി​പി​ഐ, സി​പി​എം അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് പ​രി​പാ​ടി​ക​ളു​ടെ മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.
കു​ള​ത്തൂ​പ്പു​ഴ ഇ​ൻഡോ​ര്‍ സ്റ്റേ​ഡി​യം, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത​ടി​യി​ലെ ഇ​ൻഡോര്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 29ന് നടത്താൻ തീ​രു​മാ​നി​ച്ചി​രു​ന്നു.


കാ​യി​ക മ​ന്ത്രി അ​ബ്‌ദു ​റ​ഹ്മാ​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്യു​മെ​ന്നും എം​എ​ല്‍​എ ഉ​ള്‍​പ്പെടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നുവെ​ന്ന് കാ​ണി​ച്ചു നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
എ​ന്നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ഇ​വ റ​ദ്ദ് ചെ​യ്തു​വെ​ന്ന അ​റി​യി​പ്പാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കു​ന്ന​ത്. കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടു​മി​ല്ല. ഇ​തി​നി​ട​യി​ല്‍ 30ന് ​ഏ​രൂ​രി​ലെ മ​റ്റൊ​രു​ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ന്ന് ഏ​റ്റി​രു​ന്ന മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു​വും എ​ത്തി​ല്ലായെ​ന്ന വി​വ​ര​വും പു​റ​ത്ത് വ​ന്നു.


കു​ള​ത്തൂപ്പു​ഴ​യി​ലെ ഒ​രു ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് പ​ങ്കെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ കൃ​ത്യ​മാ​യ സ​മ​യം ന​ല്‍​കി​യി​ട്ടില്ല. എ​ന്നാ​ല്‍ കൂ​ട്ട​മാ​യി പ​രി​പാ​ടി​ക​ള്‍ മാ​റ്റി വാ​യ്ക്കു​ന്ന​തി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ മ​റു​പ​ടി ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലായെന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
മ​ന്ത്രി​സ​ഭ ബ​ഹി​ഷ്ക​ര​ണം ഉ​ള്‍​പ്പെടെ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക് സി​പി​ഐ നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണോ നി​സ​ഹ​ക​ര​ണം എ​ന്നാ​ണ് സം​ശ​യം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന വേ​ള​യി​ല്‍ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം വ​ലി​യ ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. എ​സ്എ​ഫ്ഐ,എ​ഐ​എ​സ്എ​ഫ് ത​മ്മി​ലു​ള്ള ത​ർ​ക്കം ജി​ല്ല​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​ക​ളും ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ഏ​റ്റു​പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളും സി​പി​എം, സി​പി​ഐ ബ​ന്ധ​ത്തി​ല്‍ ചെ​റി​യ ത​ര​ത്തി​ലെ​ങ്കി​ലും ഉ​ല​ച്ചി​ല്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ല്‍ നേ​താ​ക്ക​ള്‍ ത​ന്നെ ഇ​ട​പെ​ട്ട് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​ര​വേ​യാ​ണ് ഇ​പ്പോ​ള്‍ പി​എം ശ്രീ ​വി​ഷ​യ​ത്തി​ല്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും കൊ​മ്പ് കോ​ർ‍​ക്കു​ന്ന​ത്.

 

District News

ഡോ. ​ബ്രൂ​ണോ ഡൊമി​നി​ക് ന​സ്ര​ത്തി​ന് പു​ര​സ്കാ​രം

കൊ​ല്ലം : വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ളീ​യം പു​ര​സ്‌​കാ​ര​ത്തി​നു ഡോ. ​ബ്രൂ​ണോ ഡൊമി​നി​ക് ന​സ്ര​ത്ത് അ​ർ​ഹ​നാ​യി. കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ ഒ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​നി​ൽ​ന​ട​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.


കോ​ള​മി​സ്റ്റും ക​രി​യ​ർ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ബ്രൂ​ണോ ദൈ​നി​ക് ജാ​ഗ​ര​ൺ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, ഹി​ന്ദി ഒ​ളി​മ്പ്യാ​ഡ് ഫൗ​ണ്ടേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ അ​വാ​ർ​ഡ്, അ​മ​ർ ഉ​ജാ​ല ഭ​വി​ഷ്യ ജ്യോ​തി അ​വാ​ർ​ഡ്, ഡോ. ​ജോ​സ​ഫ് ഫ്രാ​ങ്ക് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, ഡോ. ​എ​പി​ജെ അ​ബ്ദു​ൾ ക​ലാം അ​വാ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

District News

ര​ണ്ടാം ക്ലാ​സുകാരിക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍


ക​ട​യ്ക്ക​ല്‍ : കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍.ക​ട​യ്ക്ക​ൽ വ​ര​യ​റ ഇ​ട​ത്ത​റ പ്ലാ​വ​റ വീ​ട്ടി​ൽ ഷൈ​ജു (40) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്കൂ​ൾ​ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ കു​ട്ടി മ​ഴ പെ​യ്ത​തി​നെ​ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ക​യ​റി നി​ൽ​ക്കു​ക​യും ഈ ​സ​മ​യം കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷൈ​ജു കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു.​


മാ​താ​വ് തി​ര​ക്കി വ​ന്ന​പ്പോൾ കു​ട്ടി​ ക​ര​യു​ന്ന​ത് കാ​ണു​ക​യും വി​വ​രം അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​തി​ക്ര​മം കു​ട്ടി പ​റ​യു​ന്ന​ത്. ഉ​ട​ന്‍ തന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യും പി​ടി​കൂ​ടി ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

District News

ഹൈ​ടെ​ക് കൃ​ഷി​യു​മാ​യി ഡോ​ൺ ബോ​സ്കോ കാ​ന്പ​സി​ലെ സ​സ്യ​ല​യം

കൊ​ട്ടി​യം: ഡോ​ൺ ബോ​സ്കോ കോ​ള​ജ് കാ​ന്പ​സി​ലെ ഹൈ​ടെ​ക് കൃ​ഷി സ​സ്യ​ല​യം ആ​രെ​യും ആ​ക​ർ​ഷി​ക്കും. മ​ഞ്ഞും മ​ഴ​യും വെ​യി​ലും കാ​റ്റു​മൊ​ന്നും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​തെ ലാ​ഭ​ക​ര​മാ​യി കൃ​ഷി ചെ​യ്യാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ട്ടി​യം ഡോ​ൺ​ബോ​സ്കോ കോ​ള​ജി​ലെ പോ​ളി​ഹൗ​സ്. ചെ​ടി​ക​ളു​ടെ ആ​ഢം​ബ​ര വീ​ടാ​യി ഇ​വി​ടെ പോ​ളി​ഹൗ​സ് മാ​റു​ന്നു. സ​മ​യാ​സ​മ​യം വെ​ള്ളം, വ​ളം, മ​ഞ്ഞു​മ​ഴ അ​ങ്ങ​നെ പ​ല​തും ചെ​ടി​ക​ളെ തേ​ടി​യെ​ത്തും. കൃ​ത്യ​മാ​യ ശു​ശ്രൂ​ഷ, പ​രി​ച​ര​ണം, വെ​യി​ലേ​റ്റു വാ​ടേ​ണ്ട, ഈ​ച്ച ശ​ല്യ​മോ പു​ഴ​ക്കു​ത്തോ ഇ​ല്ല. കോ​ള​ജ് എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പോ​ളി​ഹൗ​സി​ന്‍റെ​യും കൃ​ഷി​യു​ടേ​യും മേ​ൽ​നോ​ട്ടം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബോ​ബി ക​ണ്ണേ​ഴ​ത്ത് എ​സ്ഡി​ബി​യ്ക്കും അ​ഡ്മി​നി​സ്ട്ര​റ്റ​ർ ഫാ. ​ലി​ജോ ക​ള​ന്പാ​ട​ൻ എ​സ്ഡി​ബി​യ്ക്കു​മാ​ണ്.


പ​ച്ച​വി​രി​ച്ച എ​ട്ടേ​ക്ക​ർ ഭൂ​മി​യ്ക്കു ന​ടു​വി​ൽ ര​ണ്ടു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പോ​ളി​ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കോ​ള​ജി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് സാ​ര​ഥി​ക​ളാ​യ എ​ട്ടു​വൈ​ദി​ക​രും ര​ണ്ട് ബ്ര​ദ​ർ​മാ​രും താ​മ​സി​ക്കു​ന്ന​തും ഈ ​കാ​ന്പ​സി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി മാ​ത്ര​മ​ല്ല, ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​യും ഈ ​പോ​ളി​ഹൗ​സി​ൽ​നി​ന്നും കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


ചൂ​ടി​ന്‍റെ​യും ഈ​ർ​പ്പ​ത്തി​ന്‍റേ​യു​മെ​ല്ലാം വ്യ​തി​യാ​നം ഏ​റെ ബാ​ധി​ക്കാ​ത്ത വി​ള​യി​ന​ങ്ങ​ളാ​ണ് തെ​ര​ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​ളി​ഹൗ​സി​ൽ ആ​ന​ക്കൊ​ന്പ​ൻ​ഇ​ന​ത്തി​ലു​ള്ള വെ​ണ്ട,മു​ള​ക്, വ​ഴു​ത​ന, പ​യ​ർ, ത​ക്കാ​ളി, ചീ​ര എ​ന്നി​വ കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു. കൃ​ത്യ​മാ​യ വ​ള​വും വെ​ള്ള​വും ന​ൽ​കാ​ൻ ഇ​ന്‍​ലൈ​ന്‍ ഡ്രി​പ്പ​റു​മു​ണ്ട്. വ​ളം വെ​ള്ള​ത്തോ​ടു ല​യി​പ്പി​ച്ചു വി​ടു​ന്ന ഇ​ന്‍​ലൈ​ന്‍ ഫെ​ര്‍​ട്ടി​ഗേ​ഷ​നും ഇ​വി​ടെ​യു​ണ്ട്. ഒ​രു ചെ​ടി​ക്ക് വേ​ന​ല്‍​ക്കാ​ല​ത്ത് അ​ര ലി​റ്റ​ര്‍ മു​ത​ല്‍ ഒ​രു ലി​റ്റ​ര്‍ വ​രെ​യേ വെ​ള്ളം ആ​വ​ശ്യ​മു​ള്ളു​വെ​ന്നും ലി​ജോ അ​ച്ച​ൻ പ​റ​യു​ന്നു.


പോ​ളി​ഹൗ​സ് ക​ട​ന്നു കൃ​ഷി​ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി​യാ​ൽ മൂ​ന്ന​ര ഏ​ക്ക​റി​ൽ ക​ശു​മാ​വു​തോ​ട്ട​മാ​ണ്. ബാ​ക്കി​ഭൂ​മി​യി​ൽ നേ​ര​ത്തെ വി​ള​വ് ത​രു​ന്ന​തും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​തു​മാ​യ റെ​ഡ് ലേ​ഡി പ​പ്പാ​യ മ​ര​ങ്ങ​ൾ പ​ഴ​ങ്ങ​ളു​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. വാ​ഴ,ക​ട​പ്ലാ​വ്, നാ​ര​കം, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യും ഫ​ല​ങ്ങ​ൾ ന​ൽ​കി നി​ൽ​ക്കു​ന്നു. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ജൈ​വ​കൃ​ഷി​രീ​തി​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​രു​ന്ന​ടി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ആ​വ​ശ്യ​ത്തി​ല​ധി​കം ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​വി​ടു​ത്തെ കൃ​ഷി​യു​ടെ ഫ​ലം.

District News

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍


ക​ട​യ്ക്ക​ല്‍ : പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പേ​രൂ​ലി​പ്പാ​റ കു​ന്ന​ത്തോ​ലി ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​നൂ​ഫ് (21) ആ​ണ് ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഏ​താ​നം മാ​സ​ങ്ങ​ളാ​യി ചി​ത​റ​യി​ലെ ചാ​യ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്തു വ​ന്ന മു​ഹ​മ്മ​ദ് സ​നൂ​ഫ് ക​ട​യി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യം ന​ടി​ച്ച് അ​ടു​പ്പ​ത്തി​ലാ​വു​ക​യും ചെ​യ്തു.


അ​ടു​പ്പം മു​ത​ലെ​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്ത് ക​ട​യ്ക്കു​ളി​ലും ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തും എ​ത്തി​ച്ചു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.


ഇ​തി​നു​ശേ​ഷം പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ചി​ത​റ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി മ​ല​പ്പു​റ​ത്തേ​ക്കു ക​ട​ന്നു. ഇ​തോ​ടെ ചി​ത​റ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​ല​പ്പു​റ​ത്തെ​ത്തി ഇയാളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

District News

ജ​പ​മാ​ല റാ​ലി​യും അ​രാ​ധ​നാ​ക്ര​മ​ വ​ർ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക​ജി​ല്ല വി​ശ്വാ​സ പ​രി​ശീ​ല​ന പ​രി​പാ​ല​ന സ​മി​തി​യു​ടെ അ​ഭ്യ മു​ഖ്യ​ത്തി​ൽ ജ​പ​മാ​ല റാ​ലി​യും ആ​രാ​ധ​നാ ക്ര​മ​വ​ത്സ​ര​വും ജി​ല്ലാ വി​കാ​രി ഫാ.​ജോ​സ​ഫ് ക​ട​കം​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


28 പ​ള്ളി​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജ​പ​മാ​ല റാ​ലി​യി​ൽ അ​ണി​ചേ​ർ​ന്നു.
റാ​ലി​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ.​ജോ​ഷ്വാ പാ​റ​യി​ൽ, ഫാ.​ജോ​ർ​ജ് തോ​മ​സ്, ഫാ.​ഗീ​വ​ർഗീ​സ് എ​ഴി​യ​ത്ത്, ജി​ല്ല സെ​ക്ര​ട്ട​റി തോ​മ​സ്കു​ട്ടി വി​ല്ലൂ​ർ, കേ​ന്ദ്ര സ​മി​തി​യം​ഗം ജേ​ക്ക​ബ് ജോ​ൺ ക​ല്ലും​മൂ​ട്ടി​ൽ ,ജി​ല്ല​യി​ലെ മ​റ്റു​ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, പ്ര​ഥ​മാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ലേ​ബ​ർ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


കൊ​ല്ലം: അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി ഭാ​ഗ​മാ​യി ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ തി​രി​കെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ലേ​ബ​ർ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത.


ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ പ്ര​വൃ​ത്തി​ക​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് എ​ൻ എ​സ് ആ​ശു​പ​ത്രി സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ൾ തെ​റ്റ് മാ​പ്പാ​ക്ക​ണ​മെ​ന്ന് ക​ത്ത് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു. എ​ല്ലാ സ​ർ​വീ​സ് അ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി ക​ഴി​ഞ്ഞു. ലേ​ബ​ർ കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി.

 

District News

പ​ര​വൂ​ർ ഒ​ല്ലാ​ൽ മേ​ൽ​പ്പാ​ലം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു


പ​ര​വൂ​ർ : പ​ര​വൂ​ർ ഒ​ല്ലാ​ൽ റെ​യി​ൽ​വെ ലെ​വ​ൽ​ക്രോ​സി​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.


പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ ആ​ർ ബി ​ഡി സി ​കെ കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ർ​ഥ​നാ പ​ത്രം സ​മ​ർ​പ്പി​ച്ചു. മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ആ​വ​ശ്യ​മാ​ണ്.


പ​ര​വൂ​ർ, കോ​ട്ട​പ്പു​റം വി​ല്ലേ​ജു​ക​ളി​ലാ​യി ബ്ലോ​ക്ക് 33,34 എ​ന്നി​വ​യി​ലാ​യി വി​വി​ധ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ക​ദേ​ശം 87.20 ആ​ർ (0.8720 ഹെ​ക്ട​ർ) സ്ഥ​ല​മാ​ണ് ഒ​ല്ലാ​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.


ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ ന​ൽ​കി ഭ​ര​ണാ​നു​മ​തി നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് സ്പെ​ ഷ​ൽ ത​ഹ​സീ​ൽ​ദാ​റെ നി​യ​മി​ച്ച് പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് അ​തി​ർ​ത്തി​ക​ളി​ൽ സ​ർ​വ്വേ ന​ട​ത്തി ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​നു​ണ്ടാ​കും.


പ​ര​വൂ​ർ ഒ​ല്ലാ​ൽ റെ​യി​ൽ​വേ മേ​ൽപാ​ല​ത്തിന്‍റെ പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റി​ന് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം റ​യി​ൽ​വെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​തി​നു ശേ​ഷം ആ​ർബിഡിസി ​കെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​നാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കി അം​ഗീ​കാ​രം നേ​ടി​യി​രു​ന്നു. അ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​ർ​ഥ​നാ പ​ത്രം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് ജി.​എ​സ്.​ ജ​യ​ലാ​ൽ എംഎ​ൽഎ ​അ​റി​യി​ച്ചു.

 

District News

അ​നി​ല്‍ ത​മ്പി ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ബ​ന്ധു​ക്ക​ള്‍​ക്കു​വേ​ണ്ടി

പേ​രൂ​ര്‍​ക്ക​ട: ജ​വ​ഹ​ര്‍ ന​ഗ​റി​ല്‍ ഡോ​റ അ​സ​റി​യ ക്രി​പ്‌​സി​ന്‍റെ (63) വ​സ്തു​വും വീ​ടും ത​ട്ടി​യെ​ടു​ക്കാ​ന്‍ അ​നി​ല്‍ ത​മ്പി ശ്ര​മി​ച്ച​തി​നു കാ​ര​ണ​മാ​യ​ത് ബ​ന്ധു​ക്ക​ളെ താ​മ​സി​പ്പി​ക്കാ​നു​ള്ള ആ​ഗ്ര​ഹം. ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ താ​ന്‍ താ​മ​സി​ച്ചു​വ​ന്ന ശി​വ​ജി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നു സ​മീ​പം എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​യാ​ള്‍ ഡോ​റ​യു​ടെ വീ​ട്ടി​ല്‍ നോ​ട്ട​മി​ട്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​നി​ല്‍ ത​മ്പി​ക്ക് ത​ന്‍റെ വീ​ട് വി​ല്‍​ക്കാ​ന്‍ ഡോ​റ​യ്ക്ക് താ​ല്‍​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഒ​രു​വ്യാ​ഴ​വ​ട്ട​മാ​യി അ​നി​ല്‍ ത​മ്പി വീ​ടു​ത​ട്ടാ​ന്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക​ണ്ഠ​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് അ​സ​ല്‍ പ്ര​മാ​ണം കൈ​ക്ക​ലാ​ക്കി​യ​തോ​ടെ അ​നി​ല്‍ ത​മ്പി ഡോ​റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ലു​ള്ള വീ​ട്ടി​ലെ​ത്തി. അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ശേ​ഷം ഇ​വി​ടെ താ​മ​സ​മാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ചു​റ്റു​മു​ള്ള കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചു. ‌ക​ല്ലി​ല്‍ കൊ​ത്തി​യി​രു​ന്ന ജോ​ര്‍​ജി​യ വി​ല്ല എ​ന്ന വീ​ട്ടു​പേ​ര് പൊ​ട്ടി​ച്ചു​മാ​റ്റി​യ​ശേ​ഷം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ശി​വ​കൃ​പ എ​ന്ന വീ​ട്ടു​പേ​ര് ഇ​ട്ടു. ഇ​തി​നി​ടെ അ​ന​ന്ത​പു​രി മ​ണി​ക​ണ്ഠ​ന്‍ വീ​ട്ടി​ല്‍​നി​ന്ന് 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഫ​ര്‍​ണീ​ച്ച​റു​ക​ള്‍ ക​ട​ത്തി​യി​രു​ന്നു. ക​ട്ടി​ലു​ക​ള്‍, മേ​ശ​ക​ള്‍, ക​സേ​ര​ക​ള്‍, സോ​ഫ​ക​ള്‍, അ​ല​മാ​ര​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 1990-ക​ളി​ലാ​ണ് ഡോ​റ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ല്‍ വ​സ്തു​വാ​ങ്ങി വീ​ടു​വ​യ്ക്കു​ന്ന​ത്. അ​നി​ല്‍ ത​മ്പി ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ടി​നു കു​റ​ഞ്ഞ​ത് 30 വ​ര്‍​ഷ​ത്തെ പ​ഴ​ക്കം വ​രും. ‌
മ​ണി​ക​ണ്ഠ​ന്‍ ക​ട​ത്തി​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ഇ​നി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നു അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. വീ​ടി​നു ചു​റ്റും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​ത് ത​ങ്ങ​ള്‍​ക്കു ദു​സ​ഹ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​നി​ല്‍ ത​മ്പി ന​ട​ത്തി​യ വീ​ടു​മെ​യി​ന്റ​ന​ന്‍​സി​ലേ​ക്ക് അ​വ​ര്‍ ത​ങ്ങ​ളു​ടെ ശ്ര​ദ്ധ കൊ​ടു​ത്തി​രു​ന്നി​ല്ല. അ​നി​ല്‍ ത​മ്പി ചെ​ന്നൈ അ​ട​യാ​റി​ലേ​ക്ക് നി​ര​ന്ത​രം യാ​ത്ര​ചെ​യ്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഉ​ട​മ​സ്ഥ​നെ​ത്താ​തെ ഇ​വി​ടെ കി​ട​ക്കു​ന്ന 300 ഏ​ക്ക​ര്‍ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. ഈ ​ഉ​ദ്യ​മം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​മ്പി പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​നി​ല്‍ ത​മ്പി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ത​ട്ടി​പ്പു​കേ​സി​ന്റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​മെ​ന്നു മ്യൂ​സി​യം പോ​ലീ​സ് അ​റി​യി​ച്ചു.

District News

പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ നെ​യ്യാ​റ്റി​ന്‍​ക​ര..!

നെയ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്തെ ന​ഗ​ര​സ​ഭ​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര 1913 ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. 28.78 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തൃ​തി​യും തൊ​ണ്ണൂ​റാ​യി​ര​ത്തി​ല്‍​പ്പ​രം വ​രു​ന്ന ജ​ന​ങ്ങ​ളും ന​ഗ​ര​സാ​ന്നി​ധ്യ​വും ഗ്രാ​മാ​ന്ത​രീ​ക്ഷ​വും നി​റ​ഞ്ഞ 46 വാ​ര്‍​ഡു​ക​ളും നെ​യ്യാ​റി​ന്‍റെ തീ​ര​ത്തെ ഈ ​ന​ഗ​ര​സ​ഭ​യു​ടെ വ​ര്‍​ത്ത​മാ​ന വ​സ്തു​ത​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ​യും 44 വാ​ര്‍​ഡു​ക​ളാ​യി​രു​ന്നു ഉണ്ടാ​യി​രു​ന്ന​ത്. പി.​കെ രാ​ജ​മോ​ഹ​ന​ന്‍ ചെ​യ​ര്‍​മാ​നാ​യ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി. 18 അം​ഗ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നെ​യും 17 പേ​ര്‍ യു​ഡി​എ​ഫി​നെ​യും ഒ​ന്പ​ത് പേ​ര്‍ ബി​ജെ​പി യെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​വി​ശ്വാ​സം, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ തു​ട​ര്‍​സ​മ​രം എ​ന്നി​വ​യ്ക്കെ​ല്ലാം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ സാ​ക്ഷ്യം വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം ക്വാ​റം തി​ക​യാ​ത്ത​തി​നാ​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ആ​രോ​പ​ണ വി​ധേ​യ​രാ​യ സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​ര​ങ്ങേ​റി.

 

കോ​ട്ട​ങ്ങ​ള്‍

 

•ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​കു​തി​യോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​ഴി​യാ​ധാ​ര​മാ​യി. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്ക് ഒ​രു ഉ​പ​ഭോ​ക്താ​വി​നും പു​തു​താ​യി വീ​ട് ന​ല്‍​കാ​നു​മാ​യി​ട്ടി​ല്ല.
•എ​ൽ​ഇ​ഡി. തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി തു​ട​ക്ക​ത്തി​ലേ പാ​ളി​പ്പോ​യെന്ന് ആരോപണം.
•ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന​ത് കേ​വ​ലം വാ​ഗ്ദാ​ന​മാ​യി ഇപ്പോഴും തു​ട​രു​ന്നു.
•ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി​ക്കി​ട്ടി​യ ആ​സ്തി​ക​ള്‍ പോ​ലും യ​ഥാ​വി​ധി സം​ര​ക്ഷി​ക്കാ​നു​ള്ള നേതൃപാ​ട​വമില്ല.
•ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ഈ​രാ​റ്റി​ൻ​പു​റം ടൂ​റി​സം പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു.
•ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി ക​ണ​ക്കാ​ക്കി കെ​ട്ടി​പ്പൊ​ക്കി​യ ബ​ഹു​നി​ല വാ​ണി​ജ്യ​സ​മു​ച്ച​യ​മാ​യ അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി മാ​റി.
• ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ള​ങ്ങ​ളും തോ​ടു​ക​ളും ന​വീ​ക​ര​ണം കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.
• 66 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ 36 എ​ണ്ണ​ത്തിനു കെ​ട്ടി​ട​മി​ല്ല.
•ജ​ല​സ്രോ​ത​സു​ക​ളി​ലെ മ​ലി​നീ​ക​ര​ണം ത​ട​യാ​ന്‍ ഗൗ​ര​വ​മാ​യ ന​ട​പ​ടി​ക​ള്‍ ഭ​ര​ണ​സ​മി​തി കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.
•സ്ലാ​ട്ട​ര്‍ ഹൗ​സ് പു​നഃ​സ്ഥാ​പി​ച്ച് ആ​ധു​നി​ക പ്ലാന്‍റ് സ്ഥാ​പി​ക്കാ​നോ ച​ന്ത​ക​ളി​ല്‍ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ജെ. ജോസ് ഫ്രാങ്ക്ളിൻ
യുഡിഎഫ്

 

നേ​ട്ട​ങ്ങ​ള്‍ 

 • ന​ഗ​ര​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ഗ്യാ​സ് ക്രി​മ​റ്റോ​റി​യം ന​ഗ​ര​സ​ഭ​യി​ലെ മ​ല​ഞ്ചാ​ണി​മ​ല​യി​ൽ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​ം. ഉ​ദ്ഘാ​ട​നം 31 ന് നടത്തും.
 •മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വ് ജെ.​സി. ഡാ​നി​യ​ലി​ന്‍റെ സ്മാ​ര​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര്‍​ധ​കാ​യ പ്ര​തി​മ​യും ഓ​പ്പ​ണ്‍ തി​യ​റ്റ​റും.
 •ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി യുടെ സ്മാ​ര​ക​മാ​യ സു​ഗ​ത​സ്മൃ​തി ത​ണ​ലി​ടം നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍.
 •മ​ണ​ലൂ​ര്‍ പ്ര​ദേ​ശ​ത്ത് ഹാ​പ്പി​ന​സ് പാ​ര്‍​ക്ക്.
 •പെ​രു​മ്പ​ഴു​തൂ​രി​ൽ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​വും വ​യോ​ജ​ന പാ​ർ​ക്കും ഉ​ള്‍​പ്പെ​ടെ പെ​രു​ന്പ​ഴു​തൂ​ര്‍ ജം​ഗ്ഷ​ന്‍ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
 •വി​ജ്ഞാ​ന കേ​ര​ളം ജ​ന​കീ​യ കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ജോ​ബ് സ്റ്റേ​ഷ​ൻ. ജോ​ബ് ഫെ​യ​റി​ല്‍ ലഭിച്ചതു മി​ക​ച്ച പ്ര​തി​ക​ര​ണം.
 •ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നും കാൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി "ജീ​വ​സ​ന്ധ്യ' നടപ്പാക്കി.
 • സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചി​കി​ത്സാ പ​ദ്ധ​തി "ജീ​വ​ശ്രീ'.
 • മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജൈ​വ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ല്‍ ഏ​റെ മു​ന്നി​ല്‍.
8ന​ഗ​ര​സ​ഭ വി​ക​സ​ന സ​ദ​സ്സി​ൽ അ​തി​ദാ​രി​ദ്ര്യ മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ചു.

District News

നേ​മം ബാ​ങ്ക് ത​ട്ടി​പ്പ്: അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ ത​ട​ഞ്ഞു​വ​ച്ചു

നേ​മം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്ന നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഇ​ന്ന​ലെ നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ ത​ട​ഞ്ഞു​വ​ച്ചു. മാ​സ​ങ്ങ​ളാ​യി വാ​യ്പ​ക്കാ​രി​ല്‍ നി​ന്നും പി​രി​ഞ്ഞു​കി​ട്ടി​യ രൂ​പ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​നാ​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ നി​ക്ഷേ​പ​ക​ര്‍ ത​ട​ഞ്ഞു​വ​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​മാ​യി സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് റ​ഹ്‌​മാ​നു സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്നു മു​ത​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് രൂ​പ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി മു​ജീ​ബ് റ​ഹ്‌​മാ​ന്‍ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ക്ഷേ​പ​ക​ര്‍ പി​രി​ഞ്ഞു​പോ​യ​ത്. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ശേ​ഷം അ​റു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ പി​രി​ഞ്ഞു​കി​ട്ടി​യ​താ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ‌


പ​ണം വി​ത​ര​ണം ന​ട​ത്താ​ത്ത​തു​കാ​ര​ണം പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളാ​യ​വ​രും ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും പ​ണം വി​ത​ര​ണം ന​ട​ത്തു​മെ​ന്ന പ​റ​ഞ്ഞ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബാ​ങ്കി​ല്‍ എ​ത്തു​ന്നി​ല്ലെ​ന്നും നി​ക്ഷേ​പ​കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് റ​ഹ്‌​മാ​നും ക​ണ്‍​വീ​ന​ര്‍ കൈ​മ​നം സു​രേ​ഷും പ​റ​ഞ്ഞു. അ​ടു​ത്തി​ടെ​യാ​ണ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ മു​ന്‍ സെ​ക്ര​ട്ട​റി എ.​ആ​ര്‍. രാ​ജേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു മു​ന്‍ സെ​ക്ര​ട്ട​റി​യും ഒ​ന്നാം പ്ര​തി​യു​മാ​യ എ​സ്. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​രെ​യും, മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​നെ​യും ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

District News

മ​ഴ​പ്പേ​ടി​യി​ൽ വിറങ്ങലിച്ച് ക​ടു​വാ​പാ​റ​യി​ലെ ജ​ന​ങ്ങ​ൾ


പാ​ലോ​ട്: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഉ​റ​പ്പു പാ​ഴാ​യി. മീ​ൻ​മു​ട്ടി ഡാ​മി​നു​വേ​ണ്ടി മാ​റ്റി പാ​ർ​പ്പി​ക്കപ്പെട്ടവര്ഡക്കു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഭൂ​മി​ന​ൽ​കി​യി​ട്ടി​ല്ല. ന​ദീ​തീ​ര​ത്തു ചോ​ർ​ന്നൊ​ലി​ക്കു​ന്ന കു​ടി​ലു​ക​ളി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.

 

2006-ൽ ​വാ​മ​ന​പു​രം ആ​റി​നു കു​റു​കെ ഡാം ​നി​ർ​മി​ച്ച് മീ​ൻ​മു​ട്ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​രം​ഭി​ക്കു​മ്പോ​ൾ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇവിടെയുള്ള ​കു​ടും​ബ​ങ്ങ​ൾ. വ​സ്തു വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്ഥ​ല​വും വീ​ടും വ​ച്ചു ന​ല്‍​കാ​മെ​ന്ന വൈ​ദ്യു​ത വ​കു​പ്പി​ന്‍റെ ഉ​റ​പ്പ് വി​ശ്വ​സി​ച്ചാ​ണു വീ​ടു​പേ​ക്ഷി​ച്ച് ഡാം ​റി​സ​ർ​വോ​യ​റി​നു സ​മീ​പ​ത്തു കൂ​ര​ക​ൾ കെ​ട്ടി ഇ​വ​ർ താ​മ​സ​മാ​ക്കി​യ​ത്.​

ചി​ല​ർ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കി​യെ​ങ്കി​ലും ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. കു​ടി​ലു​ക​ൾ പ​ല​തും മ​ഴ​ക്കാ​ല​ത്ത് ഇ​ടി​ഞ്ഞു​വീ​ണു. സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ര​പൊ​ളി​ച്ച് അ​ട​ക്കി​യ സം​ഭ​വ​വു​മു​ണ്ടാ​യി.

 

മ​ൺ​ക​ട്ട​യും ടാ​ർ​പ്പായ​യും കൊ​ണ്ടു​ള്ള കു​ടി​ലു​ക​ളാ​യ​തി​നാ​ൽ തു​ലാ​വ​ർ​ഷം എ​ങ്ങ​നെ ക​ഴി​ച്ചു​കൂ​ട്ടു​മെ​ന്ന ആ​ദി​യി​ലാ​ണി​വ​ർ. മീ​ൻ​മു​ട്ടി ഡാ​ം നി​ർമാ ണ സ​മ​യ​ത്ത് ഇ​രു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​സ് തു ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൽ പ​ല​രു​ടേ​യും പ്ര​തീ​ക്ഷ കൈ​വി​ട്ടു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

District News

`ശാ​ന്തി ഇ​ടം' വാ​ത​ക​ശ്മ​ശാ​നം 31നു ​നാ​ടി​നു സ​മ​ര്‍​പ്പി​ക്കും


നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മ​ല​ഞ്ചാ​ണി മ​ല​യി​ല്‍ നി​ര്‍​മി​ച്ച "ശാ​ന്തി ഇ​ടം' വാ​ത​ക​ശ്മ​ശാ​നം 31 ന് ​മ​ന്ത്രി എം.​ബി രാ​ജേ​ഷ് നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി.

2024 ഡി​സം​ബ​ർ 11-നാ​ണ് ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​വി​ള വാ​ർ​ഡി​ലെ മ​ല​ഞ്ചാ​ണി​മ​ല​യി​ൽ ന​ഗ​ര​സ​ഭ വാ​ങ്ങി​യ ഒ​രേ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത് വാ​ത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ര​ണ്ടു കോ​ടി 66 ല​ക്ഷം രൂ​പ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചു. മ​ല​ഞ്ചാ​ണി മ​ല​യു​ടെ ഭൂ​മി​ശാ​സ്ത്രം ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.


ശാ​ന്തി ഇ​ടത്തി​ല്‍ ഒ​രേ​സ​മ​യം ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക ഹാ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

District News

ക​ര​മ​ന ആ​ഴാ​ങ്ക​ല്‍ ന​ട​പ്പാ​ത ഒ​രു​ങ്ങി


നേ​മം: ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തെ ആ​ഴാ​ങ്ക​ല്‍ ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ന​വീ​നരീ​തി​യി​ല്‍ ആ​ധു​നിക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ന​ട​പ്പാ​ത നാ​ട്ടു​കാ​ര്‍​ക്ക് വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നും വ്യാ​യാ​മ​ത്തി​നു​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.


ക​ര​മ​ന മു​ത​ല്‍ ആ​ഴാ​ങ്ക​ല്‍ വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ന​ട​പ്പാ​ത​യ്ക്ക്. പാ​ത​യു​ടെ ആ​ഴാ​ങ്ക​ല്‍ ഭാ​ഗ​ത്ത് 60 കാ​റു​ക​ള്‍, 40 ഓ​ട്ടോ​റി​ക്ഷ​ക​ള്‍, 100 ബൈ​ക്കു​ക​ള്‍ എ​ന്നി​വ ഒ​രേ സ​മ​യം പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ം. ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ന​ട​പ്പാ​ത​യു​ടെ മൂ​ന്നി​ട​ങ്ങ​ളി​ല്‍ കു​ളി​ക​ട​വു​ക​ളു​ണ്ട്. ഇ​വി​ടെ ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജ​മാ​ക്കി. ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ൻ ചെ​റി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ കോ​ണ്‍​ക്രീ​റ്റി​ല്‍ നി​ര്‍​മിച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ര്‍​ക്ക് ചെ​റി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ഒ​രു ആം​ഫി തീ​യ​റ്റ​ര്‍ മാ​തൃ​ക​യി​ലാ​ണ് നി​ര്‍​മാണം പൂ​ര്‍​ത്തി​യാ​യ​ത്. ഇ​തി​നു​പു​റ​മെ ര​ണ്ട് ബോ​ട്ട് യാ​ര്‍​ഡു​ക​ളും ഓ​ടു മേ​ഞ്ഞ ബാ​ല്‍​ക്ക​ണി​യും നി​ര്‍​മിച്ചി​ട്ടു​ണ്ട്. ‌


മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും ക​രി​ങ്ക​ല്ല് അ​ടു​ക്കി കെ​ട്ടി ഇ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ളി​ച്ച​ത്തി​നാ​യി ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ പ്ര​കാ​ശ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. പാ​ത ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കാ​ഴ്ച​ക്കാ​രെ​ത്തി തു​ട​ങ്ങി. ‌‌ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കി​ല്‍ നി​ന്നും​മാ​റി പ്ര​ഭാ​ത​സ​വാ​രി​ക്ക് നി​ര​വ​ധി​പേ​രാ​ണ് ഈ ​പാ​ത നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.
ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ന​ട​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, മു​ഹ​മ്മ​ദ് റി​യാ​സ്, വി. ​ശി​വ​ന്‍​കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ന്‍, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

District News

തൊളിക്കോട് തേ​വ​ൻ​പാ​റ ഫാ​ത്തി​മ മാ​താ പള്ളിയിലെ ജ​പ​മാ​ല​റാ​ലി ഭ​ക്തി​സാ​ന്ദ്ര​ം

തൊ​ളി​ക്കോ​ട്: തേ​വ​ൻ​പാ​റ ഫാ​ത്തി​മ മാ​താ പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​മ​ല ലൂ​ർ​ദ് മാ​താ കു​രി​ശ​ടി​യി​ൽ​നി​ന്ന് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. ജ​പ​മാ​ല​യും കൈ​യി​ൽ​പി​ടി​ച്ച് പ്രാ​ർ​ഥ ന ​ചൊ​ല്ലി നി​ര​വ​ധി പേ​രാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മാ​താ​വി​ന്‍റെ അ​ല​ങ്ക​രി​ച്ച തി​രു​സ്വ​രൂ​പം ഏ​ന്തി​യും മാ​താ​വി​ന്‍റെ വി​വി​ധ വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞും മാ​ലാ​ഖ​യു​ടെ വേ​ഷം അ​ണി​ഞ്ഞും കു​ട്ടി​ക​ളും വി​ശ്വാ​സി​ക​ളും പ്ര​ദ​ക്ഷി​ണ​മാ​യാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ​ള്ളി​യി​ലെ​ത്തി​യ​ശേ​ഷം ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

 

ഇ​ട​വ​ക വി​കാ​രി ഫാ. ​വി​നോ​ദ് ജെ​യിം​സ് ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ​മാ​യ ഒ​ക്ടോ​ബ​ർ മു​ഴു​വ​ൻ കു​രി​ശ​ടി​ക​ളി​ലും പ​ള്ളി​ക​ളി​ലും ജ​പ​മാ​ല അ​ർ​പ്പി​ച്ചു​വ​രി​ക​യാ​ണ്. ഫാ​ത്തി​മ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള തേ​വ​ൻ​പാ​റ പ​ള്ളി​യു​ടെ കു​രി​ശ​ടി​ക​ളാ​യ പ​ച്ച​മ​ല ലൂ​ർ​ദ് മാ​താ കു​രി​ശ​ടി, തേ​വ​ന്‍​പാ​റ വേ​ളാ​ങ്ക​ണ്ണി കു​രി​ശ​ടി, മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സ​വും ജ​പ​മാ​ല ന​ട​ത്തി​വ​രു​ന്നു​ണ്ട്.

District News

ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​യ്ക്കു പ​രി​ക്കേ​റ്റു

കാ​ട്ടാ​ക്ക​ട: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​യ്ക്കു പ​രി​ക്കേ​റ്റു. കൈ​ത​ക്കോ​ണം സ്വ​ദേ​ശി​നി ഓ​മ​ന(65)​യെ​യാ​ണ് കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ‌


പൂ​വ​ച്ച​ൽ റോ​ഡി​ൽ കൈ​ത​ക്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം. പൂ​വ​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന വെ​ള്ള​നാ​ട് ഡി​പ്പോ​യി​ലെ ബ​സാ​ണ് വീ​ട്ട​മ്മ​യെ ഇ​ടി​ച്ചി​ട്ട​ത്. ഇ​വ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സ്കൂ​ട്ട​റി​ലും ബ​സി​ടി​ച്ചു.

District News

കെ​എ​സ്ആ​ർ​ടി​സി കാ​ട്ടാ​ക്ക​ട - ക​ളി​യി​ക്കാ​വി​ള സ​ർ​വീ​സ് തു​ട​ങ്ങി

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട - ക​ളി​യി​ക്കാ​വി​ള സ​ർ​വീ​സ് തു​ട​ങ്ങി. ഏ​റെ​ക്കാ​ല​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സാ​ണ് കാ​ട്ടാ​ക്ക​ട സി​പ്പോ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 06:35 നു ​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, മൈ​ല​ച്ച​ൽ, കു​ട​യാ​ൽ, കാ​ര​ക്കോ​ണം വ​ഴി കാ​ട്ടാ​ക്ക​ട - ക​ളി​യി​ക്കാ​വി​ള സ​ർ​വീ​സ് ന​ട​ത്തും.


രാവിലെ എ​ട്ടി​ന് കാ​ര​ക്കോ​ണം, കു​ട​യാ​ൽ, മൈ​ല​ച്ച​ൽ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ്, പേ​യാ​ട്, തി​രു​മ​ല, പൂ​ജ​പ്പു​ര, വ​ഴു​ത​യ്ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, പ​ട്ടം വ​ഴി ക​ളി​യി​ക്കാ​വി​ള - കാ​ട്ടാ​ക്ക​ട - മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ​ർ​വീ​സും 11നു ​പ​ട്ടം, തി​രു​വ​ന​ന്ത​പു​രം, വി​ഴി​ഞ്ഞം, പൂ​വാ​ർ, ഊ​ര​മ്പ് വ​ഴി മെ​ഡി​ക്ക​ൽ കോ​ളേ​ജ് - ക​ളി​യി​ക്കാ​വി​ള സ​ർ​വീ​സും ഉ​ച്ച​ക​ഴി​ഞ്ഞു 01:40 നു ​ഊ​ര​മ്പ്, പൂ​വാ​ർ, വി​ഴി​ഞ്ഞം വ​ഴി ക​ളി​യി​ക്കാ​വി​ള - തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സും ഉ​ച്ച​തി​രി​ഞ്ഞു 03:55 നു ​വ​ഴു​ത​യ്ക്കാ​ട്, പൂ​ജ​പ്പു​ര, തി​രു​മ​ല, പേ​യാ​ട്, മ​ല​യി​ൻ​കീ​ഴ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, മൈ​ല​ച്ച​ൽ, കു​ട​യാ​ൽ, കാ​ര​ക്കോ​ണം വ​ഴി തി​രു​വ​ന​ന്ത​പു​രം - കാ​ട്ടാ​ക്ക​ട - ക​ളി​യി​ക്കാ​വി​ള സ​ർ​വീ​സും വൈ​കു​ന്നേ​രം 06:25നു ​പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, ബാ​ല​രാ​മ​പു​രം വ​ഴി ക​ളി​യി​ക്കാ​വി​ള - തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സും രാ​ത്രി 08:20 വ​ഴു​ത​യ്ക്കാ​ട്, പൂ​ജ​പ്പു​ര, തി​രു​മ​ല, പേ​യാ​ട്, മ​ല​യി​ൻ​കീ​ഴ്, അ​ന്തി​യൂ​ർ​ക്കോ​ണം, കി​ള്ളി വ​ഴി തി​രു​വ​ന​ന്ത​പു​രം - കാ​ട്ടാ​ക്ക​ട സ​ർ​വീ​സു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക.

District News

ചെ​ങ്ക​ല്‍ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ഒ​പി ലെ​വ​ല്‍ ട്രീ​റ്റ്‌​മെ​ന്‍റ് കെ​ട്ടി​ടം

പാ​റ​ശാ​ല: ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ 30 ല​ക്ഷം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​പി ലെ​വ​ല്‍ ട്രീ​റ്റ്‌​മെ​ന്‍റ് കെ​ട്ടി​ടം മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ൽ​എ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ല്‍ ക​ർ​മം​വ​ഹി​ച്ചു. ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗി​രി​ജ അ​ധ്യ​ക്ഷ​യാ​യി.


ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മി​നി എ​സ്. പൈ, ​നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ആ​ർ.​എ​സ്. ഗാ​യ​ത്രി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​മീ​ള കു​മാ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ത്രേ​സ്യ സെ​ല്‍​വി​സ്ട​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലാ​ല്‍ ര​വി, വാ​ര്‍​ഡ് മെ​മ്പ​ര്‍​മ്മാ​രാ​യ നി​ഷ, റ​സാ​ലം, ജോ​ണി, ജെ​ന്ന​ര്‍, ശ്രീ ​ശ്യാം , എ​ച്ച്എം​സി അം​ഗം മോ​ഹ​ന​കു​മാ​ര്‍, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ അ​ക്ഷ​യ് എ​സ് . വി​ശ്വം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​ആ​ര്‍. ഹാ​ര​ജ ന​ന്ദി പ​റ​ഞ്ഞു.

District News

അ​വ​കാ​ശ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, പ​ഴ​യ പെ​ൻ​ഷ​ൻ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ധ്യാ​പ​ക-​സ​ർ​വീ​സ് സം​ഘ​ട​നാ സ​മ​ര​സ​മി​തി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​ന​വും അ​വ​കാ​ശ സം​ര​ക്ഷ​ണ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. എ​കെ​എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​വീ​ൺ നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​ൻ. ബ്രൂ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ത്ത​ൻ​കു​ന്ന് എം. ​ബി​ജു​അ​ച്ചു., ജെ. ​ദേ​വി, സി. ​ര​ഞ്ജി​ത്ത്, ജി. ​പ്ര​മോ​ദ്കു​മാ​ർ, ഡോ. ​പി.​വി. രാ​ജി, പി. ​മോ​ഹ​ന​ൻ, എ​സ്. രാ​ജേ​ഷ്, എ​സ്. മി​നി, വി​ജീ​ഷ്, ബി​ജു പേ​ര​യം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: വേ​ട്ടം​പ​ള്ളി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് മൂ​ഴി സൊ​സൈ​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡോ. ​ശ്രീ​ര​ഞ്ജി​നി ദേ​വി പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.


സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​എ. അ​നി​ൽ​കു​മാ​ർ, രാ​ഹു​ൽ കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​സീ​ർ നെ​ടു​മ​ങ്ങാ​ട്, വി​ക്ര​മ​ൻ നാ​യ​ർ, ഷ​ജീ​ർ, ഷീ​ബ രാ​ജ്, ബി​ന്ദു, ക​ല്യാ​ണി കൃ​ഷ്ണ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

District News

ഗോ​ത്ര ക​ലോ​ത്സ​വം ന​ട​ന്നു

കു​റ്റി​ച്ച​ൽ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഗോ​ത്ര ക​ലോ​ത്സ​വം കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ചോ​നാം​പാ​റ​യി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഇ​ന്ദു​ലേ​ഖ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

 

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ശ്രീ​മ​തി അ​ധ്യ​ക്ഷ​യാ​യി. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മ​ണി​ക​ണ്ഠ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ക്കു​ട്ടി സ​തീ​ഷ്, സു​നി​ൽ​കു​മാ​ർ, ഫ​ർ​സാ​ന, ര​മേ​ശ്, വി.​ജെ. സു​നി​ത തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന മേ​ള​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​വ​ത​രി​പ്പി​ച്ച

District News

യു​വാ​വി​ന് അ​തി​ക്രൂ​ര​മ​ർ​ദ​നം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കൊടുങ്ങല്ലൂർ: ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി മ​ഞ്ഞ​ന്ത്ര വീ​ട്ടി​ൽ സു​ദ​ർ​ശ​ന​നെ (42) അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.


എ​റ​ണാ​കു​ളം കൂ​ന​മ്മാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന ഇ​വാ​ഞ്ച​ൽ ആ​ശ്രം എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ കൂ​ന​മ്മാ​വ് ചെ​റു​തു​രു​ത്തി വീ​ട്ടി​ൽ അ​മ​ൽ ഫ്രാ​ൻ​സി​സ് (65), ഇ​യാ​ളു​ടെ വ​ള​ർ​ത്തു​മ​ക​ൻ ആ​രോ​മ​ൽ (23), കോ​ട്ട​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ സു​ദ​ർ​ശ​ന​നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ക​ഴി​ഞ്ഞ 21നു ​രാ​വി​ലെ​യാ​ണ് സു​ദ​ർ​ശ​ന​നെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ൽ ക​ണ്ട​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റി​രു​ന്ന ഇ​യാ​ൾ ഇ​പ്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.


പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, കഴി ഞ്ഞ 18നു ​പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സു​ദ​ർ​ശ​ന​ൻ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന​താ​യി അ​റി​ഞ്ഞു. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​യാ​ളെ ഇ​വാ​ഞ്ച​ൽ ആ​ശ്രം എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് സു​ദ​ർ​ശ​ന​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്.


തു​ട​ർ​ന്നു സു​ദ​ർ​ശ​ന​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ അ​മ​ൽ ഫ്രാ​ൻ​സി​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​മ​ലും നി​ധി​നും ചേ​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പം എ​ത്തി​ച്ച് വ​ഴി​യ​രി​ക​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ്ര​മ​ത്തി​ന്‍റെ വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.


സു​ദ​ർ​ശ​ന​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വം ന​ട​ന്ന​തു വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ് വ​രാ​പ്പു​ഴ സ്റ്റേ​ഷ​നി​ലേ​ക്കു ​കൈ​മാ​റും.

 

District News

ക്ഷേ​ത്ര​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് 25 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഓ​ട്ടു​വി​ള​ക്ക് ക​വ​ർ​ന്നു

തൃ​പ്പൂ​ണി​ത്തു​റ: ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 25 കി​ലോ​ഗ്രാം തൂ​ക്കമുള്ള ഓ​ട്ടു​വി​ള​ക്ക് ക​വ​ർ​ന്നു. ച​ക്കം​കു​ള​ങ്ങ​ര ശി​വ​ക്ഷേ​ത്ര​ത്തി​ൽ നാ​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠാ സ്ഥ​ല​ത്ത് വ​ച്ചി​രു​ന്ന നാ​ല​ടി​യോ​ളം ഉ​യ​ര​മു​ള്ള ഓ​ടി​ന്‍റെ നി​ല​വി​ള​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇന്നലെ പു​ല​ർ​ച്ചെ 3.36നാ​ണ് ക്ഷേ​ത്ര​മ​തി​ൽ മോ​ഷ്ടാ​വ് ചാ​ടി​ക്ക​ട​ന്നി​രി​ക്കു​ന്ന​ത്. മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തും നി​ല​വി​ള​ക്ക് ചാ​ക്കി​ൽ പൊ​തി​ഞ്ഞ് ഒ​രാ​ൾ ന​ട​ന്നു പോ​കു​ന്ന​തു​മാ​യ ദൃ​ശ്യം സ​മീ​പ​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.


ത​ലേന്ന് രാ​ത്രി​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ വി​ശ്ര​മ​സ്ഥ​ല​ത്ത് ഒ​രു ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ സി​മ​ന്‍റ് ബെ​ഞ്ചി​ൽ കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കു​മാ​യി ക്ഷേ​ത്ര മ​തി​ൽ ചാ​ടി​ക്ക​ട​ന്ന​പ്പോ​ൾ ര​ണ്ട് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ വി​ര​ട്ടി ഓ​ടി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു.

District News

പാ​യ്ക്ക​പ്പ​ലി​ലെ ജ​ന​റേ​റ്റ​റി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റു​ന്ന​തി​നി​ടെ സ്ഫോ​ട​നം

കൊ​ച്ചി: ജ​ന​റേ​റ്റ​റി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഇ​രു​ക​ണ്ണു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​റാ​നി​യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ച്ചി​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 1,500 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റ് മാ​റി അ​റ​ബി​ക്ക​ട​ലി​ലാ​ണ് എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യ അ​ല്‍​ഒ​വൈ​സ് മ​ത്സ്യ​ബ​ന്ധ​ന പാ​യ്ക്ക​പ്പ​ലി​ലെ തൊ​ഴി​ലാ​ളി​യെ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പാ​യ്ക്ക​പ്പ​ലി​ല്‍ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


അ​പ​ക​ടം ന​ട​ന്ന​തി​ന് പി​ന്നാ​ലെ ഇ​റാ​നി​ലെ എം​ആ​ര്‍​സി​സി ചാ​ബ​ഹാ​ര്‍ മും​ബൈ സ​മു​ദ്ര ര​ക്ഷാ​ദൗ​ത്യ കേ​ന്ദ്ര​ത്തി​ന് വി​വ​രം കൈ​മാ​റി. തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ന്ന്, കു​വൈ​റ്റി​ല്‍ നി​ന്ന് മൊ​റോ​ണി​യി​ലേ​ക്ക് പോ​വു​ന്ന എം​ടി എ​സ്ടി​ഐ ഗ്രേ​സ് എ​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​സ്റ്റ് ഗാ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ണ്ണ​ക്ക​പ്പ​ലി​ലു​ള്ള​വ​രാ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക്ക് ടെ​ലി​മെ​ഡി​ക്ക​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യ​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഐ​സി​ജി ക​പ്പ​ലാ​യ സ​ചേ​തി​ലേ​ക്ക് മാ​റ്റി.


പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി നി​ല​വി​ല്‍ ഐ​സി​ജി ക​പ്പ​ല്‍ സ​ചേ​തി​ല്‍ തു​ട​ര്‍​ചി​കി​ത്സ​യി​ലാ​ണ്. കൂ​ടു​ത​ല്‍ ചി​കി​ത്സ​ക​ള്‍​ക്കും മ​റ്റു​മാ​യി ക​പ്പ​ല്‍ ഗോ​വ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

District News

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി; ചെ​റു​വൈ​പ്പ് സ്വ​ദേ​ശി​യെ കാ​ണാ​താ​യി

വൈ​പ്പി​ൻ: കാ​യം​കു​ളം ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 10 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ വൈ​പ്പി​ൻ കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ കാ​ണാ​താ​യി.


കാ​രാ​യി​ത്ത​റ വീ​ട്ടി​ൽ ച​ന്ദ്ര​ൻ മ​ക​ൻ ശ​ക്തി കു​മാ​റി (55)നെ​യാ​ണ് കാ​ണാ​താ​യ​ത്. മു​ങ്ങി​യ ബോ​ട്ടി​ൽ നി​ന്നു ക​ട​ലി​ൽ നീ​ന്തി​യ ചെ​റു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, യ​ദു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ എ​ത്തി​ച്ചു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോടെ കാ​യം​കു​ളം ഭാ​ഗ​ത്ത് 32 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നീ​ണ്ട​ക​ര സ്വ​ദേ​ശി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ഹ​ത്വം -1 എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഏ​ഴു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തുന്നതിനിടെ ബോ​ട്ടി​ന്‍റെ അ​ടി​ത്ത​ട്ട് ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യാ​ണ് മു​ങ്ങി​യ​ത്.


മു​ങ്ങു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വ​യ​ർ​ലെ​സ് സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് അ​ക​ലെ മാ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്നി​രു​ന്ന ആ​വി​ല -1 എ​ന്ന ബോ​ട്ടാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​ത്.
പൂ​ർ​ണ​മാ​യി മു​ങ്ങി​യ ബോ​ട്ടി​ൽ നി​ന്ന് ഒ​രാ​ൾ ഒ​ഴി​കെ ഒ​മ്പ​തു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ ശ​ക്തി​കു​മാ​റി​നു വേ​ണ്ടി തെര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്.

District News

എ​മ​ർ​ജ​ൻ​സി മോ​ക്ക് ഡ്രി​ൽ വി​ജ​യ​ം ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ളം സ​ജ്ജം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫു​ൾ സ്‌​കെ​യി​ൽ എ​മ​ർ​ജ​ൻ​സി മോ​ക്ഡ്രി​ൽ ന​ട​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് വി​മാ​ന അ​പ​ക​ട​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് സ​മ്പൂ​ർ​ണ മോ​ക്ഡ്രി​ൽ ന​ട​ത്തു​ന്ന​ത്.


സി​യാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ എ​യ​ർ​ലൈ​നു​ക​ൾ, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഇ​ന്ത്യ​ൻ നേ​വി, ജി​ല്ലാ ഭ​ര​ണ​കൂ​ടം, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി, കോ​സ്റ്റ്ഗാ​ർ​ഡ്, സി​ഐ​എ​സ്എ​ഫ്, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്, എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി മു​പ്പ​തോ​ളം ഏ​ജ​ൻ​സി​ക​ൾ മോ​ക്ഡ്രി​ല്ലി​ൽ പ​ങ്കെ​ടു​ത്തു. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നാ​ണ് മോ​ക് ഡ്രി​ല്ലി​നാ​യി സി​യാ​ലി​നൊ​പ്പം കൈ​കോ​ർ​ത്ത​ത്.


എ567, ​ആ​ൽ​ഫാ എ​യ​ർ​ലൈ​ൻ​സ് എ​ന്ന സാ​ങ്ക​ല്പി​ക വി​മാ​ന​മാ​ണ് എ​മ​ർ​ജ​ൻ​സി മോ​ക്ക് ഡ്രി​ല്ലി​ന് ഉ​പ​യോ​ഗി​ച്ച​ത്. ആ​റ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 113 പേ​ർ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.


വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു ശേ​ഷം ഉ​ച്ച​യ്ക്ക് 2.11ന് ​എ​ൻ​ജി​നി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി പൈ​ല​റ്റ് ഇ​ൻ ക​മാ​ൻ​ഡ് എ​ടി​സി​യെ അ​റി​യി​ച്ചു. റ​ണ്‍​വേ​യി​ല്‍ വി​മാ​നം ഇ​റ​ക്കാ​ന്‍ സാ​ധി​ക്കാ​തെ സി​യാ​ല്‍ ഗോ​ള്‍​ഫ് ക്ല​ബി​ന് സ​മീ​പം വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​താ​യി​ട്ടാ​ണ് മോ​ക്ക് ഡ്രി​ലി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഫു​ള്‍ സ്‌​കെ​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.


സി​യാ​ല്‍ അ​ഗ്‌​നി​ശ​മ​ന ര​ക്ഷാ വി​ഭാ​ഗം (എ​ആ​ര്‍​എ​ഫ്എ​ഫ്) അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​മാ​ന​ത്തി​ന് അ​രി​കി​ലെ​ത്തി. അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ​വ​രെ​യും കൊ​ണ്ട് ഇ​രു​പ​തോ​ളം ആം​ബു​ല​ന്‍​സു​ക​ള്‍ കു​തി​ച്ചു.


ക​മാ​ന്‍​ഡ​ന്‍റ് നാ​ഗേ​ന്ദ്ര ദേ​വ്രാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷാ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഏ​കോ​പ​നം എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ജി. ​മ​നു നി​ര്‍​വ​ഹി​ച്ചു.
കാ​ര്യ​ക്ഷ​മ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കാ​ന്‍ എ​മ​ര്‍​ജ​ന്‍​സി ക​ണ്‍​ട്രോ​ള്‍ റൂം, ​അസം​ബ്ലി ഏ​രി​യ, സ​ര്‍​വൈ​വേ​ഴ്‌​സ് റി​സ​പ്ഷ​ന്‍ ഏ​രി​യ, മീ​ഡി​യ സെ​ന്‍റ​ര്‍ എ​ന്നി​വ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​വും ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ല്‍ പ​ങ്കു​വ​ഹി​ച്ചു. മൂ​ന്ന​ര​യോ​ടെ ര​ക്ഷാ ദൗ​ത്യം അ​വ​സാ​നി​ച്ച​താ​യു​ള്ള പ്ര​ഖ്യാ​പ​നം വ​ന്നു.


സി​യാ​ല്‍ എ​മ​ര്‍​ജ​ന്‍​സി ടാ​സ്‌​ക് ഫോ​ഴ്‌​സ്, കേ​ര​ളാ പോ​ലീ​സ്, പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, കേ​ര​ള ഫ​യ​ര്‍​ഫോ​ഴ്‌​സ്, ബി​പി​സി​എ​ല്‍ എ​ന്നീ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പു​റ​മെ രാ​ജ​ഗി​രി, മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, ലി​റ്റി​ല്‍ ഫ്ല​വ​ര്‍, അ​പ്പോ​ളോ, സി​എ ഹോ​സ്പി​റ്റ​ല്‍, ന​ജാ​ത് ഹോ​സ്പി​റ്റ​ല്‍, കാ​രോ​ത്തു​കു​ഴി ഹോ​സ്പി​റ്റ​ല്‍, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ മോ​ക്ഡ്രി​ല്ലി​ല്‍ പ​ങ്കെ​ടു​ത്തു.

 

District News

പെ​രി​യാ​റി​ല്‍ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ട് പു​തി​യ പാ​ല​ത്തി​ല്‍​നി​ന്ന് പെ​രി​യാ​റി​ല്‍ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ലാം ദി​വ​സം പെ​രു​മ്പാ​വൂ​രി​ന് സ​മീ​പം വ​ല്ലം​ക​ട​വ് പാ​റ​പ്പു​റം പാ​ല​ത്തി​ന് താ​ഴെ ക​ണ്ടെ​ത്തി. വ​ടാ​ട്ടു​പാ​റ റോ​ക്ക് ജം​ഗ്ഷ​ന്‍ വ​ടു​ത​ലാ​യി​ല്‍ പ​രേ​ത​നാ​യ പീ​താം​ബ​ര​ന്‍റെ മ​ക​ന്‍ ദി​നേ​ശ് (46) ആ​ണ് മ​രി​ച്ച​ത്.


ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ത്തി​ന് താ​ഴെ ഇ​ല്ലി​ത്തു​റു​വി​ന് ഇ​ട​യി​ല്‍ മൃ​ത​ദേ​ഹം ത​ങ്ങി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഷ​ര്‍​ട്ട് ക​ണ്ടാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പം ആ​ശു​പ​ത്ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ൽ വ​ച്ച് ഓ​ട്ടോ വേ​ഗ​ത കു​റ​ച്ച​പ്പോ​ള്‍ ചാ​ടി​യി​റ​ങ്ങി പാ​ല​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.


മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണ് ദി​നേ​ശ​ന്‍. മൂ​ന്ന് ദി​വ​സ​മാ​യി അ​ഗ്നി ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ പെ​രി​യാ​റി​ൽ നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: ലീ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​ഷ്പ​ന്‍, ഉ​ണ്ണി, ജി​ന​ന്‍, ബീ​ന, ബി​ന്ദു.

District News

റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള​യും വൊ​ക്കേ​ഷ​ണ​ൽ സ്കി​ൽ ഫെ​സ്റ്റും നാ​ളെ കോ​ത​മം​ഗ​ല​ത്ത് ആ​രം​ഭി​ക്കും. നാ​ളെ ര​ജി​സ്ട്രേ​ഷ​നും 31, ഒ​ന്ന് തീ​യ​തി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.


എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വൊ​ക്കേ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൊ​ക്കേ​ഷ​ണ​ൽ സ്കി​ൽ ഫെ​സ്റ്റ് കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​ശാ​സ്ത്ര​മേ​ള കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലും പ്ര​വൃ​ത്തിപ​രി​ച​യ ഐ​ടി മേ​ള​ക​ൾ മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സി​ലും, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള ശോ​ഭ​ന എ​ച്ച്എ​സി​ലും ഗ​ണി​ത ശാ​സ്ത്ര മേ​ള സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ലും ന​ട​ക്കും.


31 ന് ​രാ​വി​ലെ 10ന് ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ എ​ണ്ണാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും. മ​ത്സ​ര​വേ​ദി​ക​ളി​ൽ ത​ന്നെ മ​ത്സ​രാ​ർ​ഥിക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.​


ഉ​ച്ച​വ​രെ മ​ത്സ​ര​ങ്ങ​ളും ശേ​ഷം പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ, ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഓ​ഫീ​സ​ർ സു​ബി​ൻ പോ​ൾ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സ​ജി ചെ​റി​യാ​ൻ, സു​നി​ത ര​മേ​ശ് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

മ​റൈ​ന്‍​ഡ്രൈ​വ് സം​ര​ക്ഷ​ണം: മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​ രൂപീകരിക്കാൻ കാ​ല​താ​മ​സം എന്തെന്ന് ഹൈ​ക്കോ​ട​തി


കൊ​ച്ചി: മ​റൈ​ന്‍​ഡ്രൈ​വ് വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കാ​ന്‍ ഏ​പ്രി​ലി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ന​ട​പ്പാ​ക്കാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി. സ​മി​തി​യു​ടെ രൂ​പ​ഘ​ട​ന സം​ബ​ന്ധി​ച്ച​ട​ക്കം ന​ല്‍​കി​യ മ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്ന് ന​ട​പ്പാ​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ചും വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി ഹ​ര്‍​ജി വീ​ണ്ടും നാ​ളെ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.


മ​റൈ​ന്‍​ഡ്രൈ​വി​ന്‍റെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍ റോ​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ര​ഞ്ജി​ത് ജി. ​ത​മ്പി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.നി​ര്‍​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​ക്ടോ​ബ​ര്‍ 17ന് ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

District News

അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍


കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന 28-ാമ​ത് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. ഒ​ന്നി​ന് രാ​വി​ലെ 11ന് ​ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.


പു​സ്ത​കോ​ത്സ​വ സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​നാ​കും. ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ്, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി എം.​ജെ. അ​ക്ബ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.


അ​ന്ന് വൈ​കുന്നേരം നാ​ലി​ന് മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന്‍റെ നൂ​റാം വ​ര്‍​ഷി​കാ​ഘോ​ഷ​വും ഏ​ഴി​ന് മ​ഹാ​ക​വി ഉ​ള്ളൂ​രി​ന്‍റെ കേ​ര​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ന​ട​ക്കും. ര​ണ്ടാം ദി​വ​സം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും മ​ല​യാ​ള ക​വി​ത​യി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സി​മ്പോ​സി​യം.


കേ​ര​ള​പ്പി​റ​വി​യു​ടെ അ​റു​പ​താം വ​ര്‍​ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ സ​മ​സ്ത മേ​ഖ​ല​ക​ളെ​യും സ്പ​ര്‍​ശി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ്, ഇ.​എ​ന്‍. ന​ന്ദ​കു​മാ​ര്‍, അ​ഡ്വ. എ​ന്‍.​ഡി. പ്രേ​മ​ച​ന്ദ്ര​ന്‍, ഇ.​എം. ഹ​രി​ദാ​സ്, കെ. ​ആ​ന​ന്ദ ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം: ദു​രൂ​ഹ​ത​ നീ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. സ്റ്റേ​ഡി​യ​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടും പു​റ​ത്തു​വി​ടാ​തെ ജി​സി​ഡി​എ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ക​രാ​റി​ല്ലാ​തെ അ​നു​മ​തി ന​ല്‍​കി​യ​ത് എ​ങ്ങ​നെ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.


മെ​സി​യെ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ വി​വാ​ദ സ്‌​പോ​ണ്‍​സ​ര്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച കാ​യി​ക മ​ന്ത്രി​യു​ടെ റോ​ള്‍ എ​ന്താ​ണെ​ന്നും, മെ​സി വ​ന്നാ​ല്‍ മ​ന്ത്രി​ക്ക് എ​ത്ര പ​ണം ല​ഭി​ക്കു​മെ​ന്നും ഷി​യാ​സ് ചോ​ദി​ച്ചു. പ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള നി​ഗൂ​ഢ​മാ​യ നീ​ക്ക​മാ​ണ് ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന​ത്. സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യെ​ങ്കി​ല്‍ അ​തി​നു​ള്ള മാ​ന​ദ​ണ്ഡം എ​ന്താ​ണെ​ന്ന് ജി​സി​ഡി​എ മ​റു​പ​ടി പ​റ​യ​ണം. ഇ​തി​ലെ ക​രാ​റു​ക​ള്‍ എ​ന്താ​ണ്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചി​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം ജി​സി​ഡി​എ മ​റു​പ​ടി പ​റ​യ​ണം.


ഡി​സി​ഡി​എ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ പോ​ലും അ​റി​യാ​തെ​യാ​ണ് സ്റ്റേ​ഡി​യം കൈ​മാ​റി​യ​ത്. മ​ന്ത്രി​ക്കും ഇ​ട​പാ​ടു​ക​ളി​ൽ ക​മ്മീ​ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഷി​യാ​സ് ആ​രോ​പി​ച്ച

 

District News

അ​ഭി​ഭാ​ഷ​ക​യ്ക്ക് മ​ർ​ദ​നം; കേ​സെ​ടു​ത്തു

കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. നെ​ടു​മ്പാ​ശേ​രി ക​പ്ര​ശേ​രി സ്വ​ദേ​ശി അ​ഞ്ജു അ​ശോ​ക​നാ(32)​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ആ​ലു​വ കു​ടും​ബ കോ​ട​തി​യി​ല്‍ അ​ഞ്ജു വാ​ദി​ച്ചി​രു​ന്ന വി​വാ​ഹ​മോ​ച​ന കേ​സി​ലെ എ​തി​ര്‍​ക​ക്ഷി വൈ​റ്റി​ല തൈ​ക്കൂ​ടം എ​ട​ത്തു​രു​ത്തി വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ​തി​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


മ​ര്‍​ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നും അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്.


ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ജു താ​മ​സി​ച്ചി​രു​ന്നു ഫ്‌​ളാ​റ്റി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​ട​തു ക​വി​ളി​ല്‍ അ​ടി​ച്ച ശേ​ഷം ഇ​ട​തു കൈ ​പി​ടി​ച്ച് തി​രി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​ഞ്ജു എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

District News

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്: തൃ​ക്കാ​ക്ക​ര​യി​ൽ​ ഇ​ട​തു​-വ​ല​തു മു​ന്ന​ണി​ക​ളി​ൽ തർക്കം


കാ​ക്ക​നാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ക്കാ​ക്ക​ര​യി​ൽ സീ​റ്റു വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​രു മു​ന്ന​ണി​ക​ളി​ലും ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. വാ​ർ​ഡു പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 43 ഡി​വി​ഷ​നു​ക​ൾ 48 ആ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ്, സി​പി​എം മു​ന്ന​ണി​ക​ളി​ൽ സീ​റ്റു​ക​ൾ പ​ങ്കി​ടു​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​വു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​യ്ക്ക് അ​വ​രു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ പോ​ലും മ​ൽ​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.


ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഡി​വി​ഷ​ൻ സി​പി​ഐ സ്ഥി​ര​മാ​യി മ​ൽ​സ​രി​ക്കു​ന്ന സീ​റ്റാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് സീ​റ്റു നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മ​ത​നാ​യി മ​ൽ​സ​രി​ച്ചു വി​ജ​യി​ച്ച പി.​സി. മ​നൂ​പ് പി​ന്നീ​ട് ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഹെ​ൽ​ത്ത് സെ​ന്‍റർ ഡി​വി​ഷ​ൻ ജ​ന​റ​ൽ വാ​ർ​ഡ് ആ​യ​തോ​ടെ ഈ ​വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി പി.​സി. മ​നൂ​പ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.
ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​നൂ​പി​നെ മ​ൽ​സ​രി​പ്പി​ക്കാ​നാ​യി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വാ​ർ​ഡ് വി​ട്ടു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ആ​ദ്യ​ഘ​ട്ട സീ​റ്റു ച​ർ​ച്ച​യി​യി​ൽ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ട​ത് സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രി​ൽ പ്ര​മേ​ഷ് വി. ​ബാ​ബു​വി​നെ മ​ൽ​സ​രി​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ഹ​ക​ര​ണ റേ​ഡ് വാ​ർ​ഡി​ൽ സി​പി​ഐ​യു​ടെ സീ​റ്റി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യി ക​ഴി​ഞ്ഞ ത​വ​ണ മ​ൽ​സ​രി​ച്ച ജി​ജോ ചി​ങ്ങ​ന്ത​റ​യെ മ​ൽ​സ​രി​പ്പി​ക്കാ​നും സി​പി​എം തീ​രു​മാ​നി​ച്ച​താ​യാ​ണ് സൂ​ച​ന.


ആ​ദ്യ വ​ട്ട​ച​ർ​ച്ച ത​ന്നെ വ​ഴി​വി​ട്ട​തോ​ടെ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ​യും നി​ല​പാ​ട്. കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യി​ൽ പ്ര​ധാ​ന​ഘ​ട​ക ക​ക്ഷി​യാ​യ മു​സ്ലിം ലീ​ഗ് ഇ​ത്ത​വ​ണ 10 സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ളാ​ണ് ലീ​ഗി​ന് ന​ൽ​കി​യി​രു​ന്ന​ത് വാ​ർ​ഡ് വി​ഭ​ജ​ന​വും കൂ​ട്ടി ചേ​ർ​ക്ക​ലും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​ഞ്ചു സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ണ്ടാ​യ​ത്. 43 സീ​റ്റു​ക​ൾ48 സീ​റ്റു​ക​ളാ​യി വ​ർ​ധി​ച്ചു. ഈ ​സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം കൂ​ടി ത​ങ്ങ​ൾ​ക്കു​കി​ട്ട​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം.

 

കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ എ-​ഐ ഗ്രൂ​പ്പ് പോ​ര് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പ്ര​തി​ഫ​ലി​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ​ത​മാ​യി ര​ണ്ടു സീ​റ്റു​ക​ൾ കൂ​ടി അ​ധി​കം വേ​ണ​മെ​ന്ന നി​ല​പാ​ട്ടും എ​വി​ഭാ​ഗ​ത്തി​നു​ണ്ട്. എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, രാ​ധാ​മാ​ണി​പ്പി​ള്ള, വി.​ഡി. സു​രേ​ഷ്, സ്മി​താ സ​ണ്ണി, ജോ​സ് ക​ള​ത്തി​ൽ എ​ന്നി​വ​രി​ൽ വി.​ഡി. സു​രേ​ഷി​ന്‍റെ വാ​ർ​ഡ് വ​നി​താ സീ​റ്റാ​ണെ​ങ്ക​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലി​ജി സു​രേ​ഷ്ഇ​ത്ത​വ​ണ പ​ക​രം മ​ൽ​സ​രി​ക്കും.

 

ഐ ​ഗ്രൂ​പ്പു നേ​താ​ക്ക​ളി​ൽ പ​ല​രും മ​ൽ​സ​രി​ച്ചി​രു​ന്ന ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ ഇ​ത്ത​വ​ണ വ​നി​താ വാ​ർ​ഡു​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര ബി​എം​സി ഡി​വി​ഷ​ൻ മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥി​രം സീ​റ്റാ​യി​രു​ന്ന ബി​എം​സി​യി​ൽ ഇ​ത്ത​വ​ണ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എം. അ​ബ്ബാ​സി​നെ മ​ൽ​സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. അ​ര​നൂ​റ്റാ​ണ്ടാ​യി കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കെ.​എം. അ​ബ്ബാ​സി​ന് ബി​എം​സി ഡി​വി​ഷ​ൻ ന​ൽ​കാ​നും ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഈ ​സീ​റ്റ് ത​ങ്ങ​ൾ​ക്കു വി​ട്ടു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ലീ​ഗും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ന​വം​ബ​ർ ആ​ദ്യ​വാ​രം ഇ​റ​ങ്ങി​യേ​ക്കും. മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള സീ​റ്റു വി​ഭ​ജ​നം അ​തി​നു ശേ​ഷം ന​ട​ക്കും. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ 48 ഡി​വി​ഷ​നു​ക​ളി​ലും ഇ​ത്ത​വ​ണ​ട്വ​ന്‍റി-20​യും മ​ൽ​സ​രി​ക്കു​ന്നു​ണ്ട്.

District News

തു​റ​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​പി മ​ന്ദി​രം തു​റ​ന്നു

അ​ങ്ക​മാ​ലി : തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​പി മ​ന്ദി​രം ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 68 ല​ക്ഷം രൂ​പ മൂ​ന്ന് സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് പ്ലാ​ൻ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ന​ട​ത്തി​യ​ത്. എ​ച്ച്എം​സി ഫ​ണ്ടാ​യ അ​ഞ്ചു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് 17 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും ഇ​വി​ടെ സ്ഥാ​പി​ച്ചു. ആ​ശ പ്ര​വ​ർ​ത്ത​ക​രെ മു​ൻ എം​എ​ൽ​എ പി.​ജെ. ജോ​യി ആ​ദ​രി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​ത്തെ സ​മ്പൂ​ർ​ണ പു​ക​യി​ല ര​ഹി​ത സ്കൂ​ളു​ക​ളു​ള്ള പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി സെ​ബാ​സ്റ്റ്യ​ൻ, എം.​പി. മാ​ർ​ട്ടി​ൻ, സി​ൻ​സി ത​ങ്ക​ച്ച​ൻ, സീ​ന ജി​ജോ, ജി​നി രാ​ജീ​വ്, എം. ​എം. പ​ര​മേ​ശ്വ​ര​ൻ, എം. ​എ​സ്. ശ്രീ​കാ​ന്ത്, വി.​വി. ര​ജ്ഞി​ത്ത് കു​മാ​ർ, ഷി​ബു പൈ​നാ​ട​ത്ത്, സി​നി സു​നി​ൽ, സാ​ലി വി​ൽ​സ​ൺ,ര​ജ​നി ബി​ജു, കെ. ​എ​സ്. സ​ജി, ഡോ. ​ആ​ര​തി കൃ​ഷ്ണ​ൻ, പോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

District News

അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ലിം​സാ​റി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

അ​ങ്ക​മാ​ലി: ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് (ലിം​സാ​ർ ) ന​ട​ത്തു​ന്ന ഓ​പ്റ്റോ​മെ​ട്രി, ഫി​സി​യോ​തെ​റാ​പ്പി, മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ളി​ലെ യുജി വി​ദ്യാ​ർ​ഥിക​ളു​ടെ​യും പി​ജി വി​ദ്യാ​ർ​ഥിക​ളു​ടെ​യും ബി​രു​ദ​ദാ​നം ന​ട​ന്നു.
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​എ​സ് . ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ എ​ൽ​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ലാ​ക്ക​പി​ള്ളി, ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ൻ​തേ​മ്പി​ള്ളി, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പു​ര​ക്ക​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ്റ്റി​ജി ജോ​സ​ഫ്, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ ജെ. ​പെ​ങ്ങി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വീ​ട് ജ​പ്തി ചെ​യ്തു; കു​ടും​ബം ബാ​ങ്കി​ന് മു​ന്നി​ൽ കു​ത്തി​യി​രുന്നു


ആ​ലു​വ: വായ്പാ തിരിച്ചടവു മുടങ്ങിയെന്ന പേരിൽ വീ​ട് ജ​പ്തി ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നാ​ലം​ഗ കു​ടും​ബം ബാ​ങ്കി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. ആ​ലു​വ​യി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ന്ന, ചാ​ല​ക്ക​ല്‍ എം​എ​ല്‍​എ പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ഴി​ക്കി​ട്ടു​മാ​ലി കെ.​കെ. വൈ​ര​മ​ണി​യു​ം ഭാര്യ യും ര​ണ്ട് മ​ക്ക​ളുമാണ് ഇന്നലെ വൈ​കു​ന്നേ​രം മു​ത​ൽ ബാ​ങ്കി​ന് മു​ന്നി​ൽ കു​ത്തി​യി​രി​ക്കു​ന്ന​ത്.


വൈ​ര​മ​ണി​യുടെ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ആ​ലു​വ അ​ർ​ബ​ൻ കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജ​പ്തി ചെ​യ്ത​ത്. നേ​ര​ത്തെ ര​ണ്ടു ത​വ​ണ ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വീ​ട് തു​റ​ക്കാ​ൻ ബാ​ങ്ക് അ​നു​വ​ദി​ച്ചി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യതിനാൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31ന് ​വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്നു. 13 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണെ​മെ​ന്നാ​ണ് കേ​സ്.


എ​ന്നാ​ൽ തു​ക​യൊ​ന്നും അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ജ​പ്തി ചെ​യ്ത​ത്. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ഡ്വ. ക​മ്മീ​ഷ​ന്‍ ഇ​ത് മൂ​ന്നാം വ​ട്ട​മാ​ണ് ജ​പ്തി ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ക്ഷേ​മ വ​കു​പ്പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ക​നോ​ടും അ​മ്മ​യോ​ടും താ​മ​സം മാ​റാ​ന്‍ അ​ഭ്യ​ഥി​ച്ച​താ​യി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷെ​ല്ലി ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​തി​ലെ ചെ​ല​വ് ബാ​ങ്ക് വ​ഹി​ക്കും. എ​ന്നാ​ല്‍ കു​ടും​ബം ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പ​ത്ത് ല​ക്ഷ​ം രൂ​പ വാ​യ്പ എ​ടു​ത്ത ശേ​ഷം 5.36 ല​ക്ഷം രൂ​പ​യാ​ണ് ഇ​തു​വ​രെ വൈ​ര​മ​ണി തി​രി​ച്ച​ട​ച്ച​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. 2020ന് ​ശേ​ഷം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ 2021ല്‍ 8.57 ​ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.


2022ല്‍ ​ബാ​ങ്ക് കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ഡ്വ. ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. 2023 ഓ​ഗ​സ്റ്റി​ൽ വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്തു. എ​ന്നാ​ല്‍ വാ​തി​ലി​ലെ സീ​ലു​ക​ള്‍ ന​ശി​പ്പി​ച്ച് വൈ​ര​മ​ണി വീ​ട്ടി​ല്‍ ക​യ​റി. വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച് അ​ഡ്വ. ക​മ്മീ​ഷ​നെ നി​യ​മി​ച്ചാ​ണ് ജ​പ്തി ന​ട​പ​ടി​ക​ള്‍ 2024 ഒ​ക്‌​ടോ​ബ​ര്‍ 31നും ​ഇ​ന്ന​ലെ​യും ന​ട​ത്തി​യ​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

ആലുവ നഗരസഭയിൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ മ​ർ​ദ​ിച്ചതായി ആരോപണം

ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും കോ​ൺ​ഗ്ര​സ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യ ബി​ജെ​പി​യു​ടെ മൂ​ന്ന് വ​നി​താ കൗ​ൺ​സി​ല​ർ​മാ​രെ​യും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ. ശ്രീ​കാ​ന്തി​നെ​യും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ച്ച​താ​യി ആ​രോ​പ​ണം. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​ർ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.


ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ണി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ കൗ​ൺ​സി​ല​ർ​മാ​രെ​യാ​ണ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ മ​ർ​ദി​ച്ച​തെ​ന്ന് കൗ​ൺ​സി​ല​ർ​മാ​രാ​യ ശ്രീ​കാ​ന്തും ശ്രീ​ല​ത രാ​ധാ​കൃ​ഷ്ണ​നും പ്രീ​ത​യും ഇ​ന്ദി​ര​യും ആരോപിച്ചു. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ ആ​ക്ര​മി​ച്ച കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ അ​ഴി​മ​തി ഭ​ര​ണ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ജ​നാ​ധി​പ​ത്യ സ​മ​ര​ങ്ങ​ളു​മാ​യി ഇ​നി​യും ബി​ജെ​പി രം​ഗ​ത്ത് വ​രു​മെ​ന്നും ബി​ജെ​പി മു​നി​സി​പ്പ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ർ. പ​ത്മ​കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

District News

കരുമാലൂർ ആശുപത്രിപ്പടി പ്രദേശങ്ങളിൽ വീണ്ടും മോഷണം

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ ആ​ശു​പ​ത്രി​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും മോ​ഷ​ണം. ആ​ശു​പ​ത്രി​പ്പ​ടി കാ​ഞ്ഞി​ര​ക്കാ​ട്ടി​ൽ മി​നി ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണു സം​ഭ​വം. വീ​ടി​ന്‍റെ പി​റ​കി​ലെ വാ​തി​ൽ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചു കു​ത്തി​പ്പൊ​ളി​ച്ചാ​ണു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. പ​ഴ​യ ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗ്യാ​സ് അ​ടു​പ്പ് തു​ട​ങ്ങി​യ​വ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​ന്ന​ലെ ആ​ല​ങ്ങാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


ബ​ന്ധു​ക്ക​ൾ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണു പു​റ​കി​ലെ വാ​തി​ൽ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സ​മീ​പ​ത്താ​യി പാ​ര​യും കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ക​രു​മാ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ട്ട​ർ മീ​റ്റി​റി​ന്‍റെ ചെ​മ്പു ക​മ്പി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം അ​റു​ത്തു മു​റി​ച്ചു കൊ​ണ്ടു​പോ​യി.


അ​ടി​ക്ക​ടി മോ​ഷ​ണ​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണ​ക്കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​രു​മാ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള ഉ​മാ​മ​ഹേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​ല​വി​ള​ക്കു​ക​ൾ , ഓ​ട്ടു​രു​ളി, ചെ​മ്പ് പാ​ത്ര​ങ്ങ​ൾ, കു​ട​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​ങ്ങാ​ട് പൊ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ന​മ്പ​ർ വി​വാ​ദം പ​ണം ന​ൽ​കു​ന്ന​തി​ൽ വി​യോ​ജി​പ്പ് ആ​വ​ർ​ത്തി​ച്ച് സൂ​പ്ര​ണ്ടും കോ​ൺ​ഗ്ര​സും


വൈ​പ്പി​ൻ: വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഞാ​റ​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു ന​മ്പ​ർ ഇ​ട്ട​വ​ക​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വ​ൻ തു​ക ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം വീ​ണ്ടും പു​ക​യു​ന്നു.


പ​ണം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​ഒ​യ്ക്ക് പ​രാ​തി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചി​ല ഇ​ട​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും എ​ടു​ത്ത തീ​രു​മാ​ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും വി​യോ​ജി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം വീ​ണ്ടും പു​ക​യാ​നി​ട​യാ​യ​ത്.


നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ചെ​യ്ത പ്ര​വ​ർ​ത്തി​ക്ക് പ​ണം ന​ൽ​കേ​ണ്ടെ​തി​ല്ലെ​ന്ന​താ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​വും ഇ​തു​ത​ന്നെ​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​ത്തെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ജ​ണ്ട വെ​ക്കാ​തെ ത​ന്നെ വി​ഷ​യം ച​ർ​ച്ച​ക്കു വ​ന്ന​ത്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത് ആ​രോ​പി​ച്ചു.

District News

ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പു​തി​യ കോ​ഴ്‌​സ് ആ​രം​ഭി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഇ​വി സ​ര്‍​വീ​സിം​ഗ് ആ​ന്‍​ഡ് മെ​യ്ന്‍റ​ന​ന്‍​സ് കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച അ​ഡ്വാ​ന്‍​സ്ഡ് ലേ​സ​ര്‍ വെ​ല്‍​ഡിം​ഗ് ആ​ന്‍​ഡ് ബ്ലാ​സ്റ്റിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.


ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ആ​ന്‍റ​ണി ഡോ​മി​നി​ക് ഫി​ഗ​രേ​ദൊ, ഡോ. ​സാ​യ് ശ്യാം ​നാ​രാ​യ​ണ​ന്‍, ഡി​വൈ​സ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എം​ഡി ശേ​ഖ​ര്‍ മ​ലാ​നി, ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഐ​ജു തോ​മ​സ്, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ര​ഞ്ജി​ത് ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഗ​ണ​പ​തി കോ​വി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മം: വി​ശ്വാ​സി​ക​ൾ ത​ട​ഞ്ഞു

ആ​ലു​വ: ര​ണ്ട​ര പ​തി​റ്റാ​ണ്ട് മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ ആ​ലു​വ കോ​ട്ട​ൺ മി​ൽ ക​മ്പ​നി വ​ള​പ്പി​ലെ ഗ​ണ​പ​തി കോ​വി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ൾ ത​ട​ഞ്ഞു. പോ​ലീ​സ് ജെ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ക​മ്പ​നി​യു​ടെ ഗേ​റ്റ് താ​ഴി​ട്ട് പൂ​ട്ടു​ക​യും ചെ​യ്തു.


ആ​ലു​വ കാ​സി​നോ തീ​യേ​റ്റ​റി​ന് സ​മീ​പം പ്ര​വ​ർ​ത്ത​നം നി​ല​ച്ച കാ​ത്താ​യി കോ​ട്ട​ൺ മി​ൽ വ​ള​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ​ണ​പ​തി കോ​വി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്. കോ​ൺ​ക്രീ​റ്റ് ഇ​ള​ക്കു​ന്ന ശ​ബ്ദം കേ​ട്ട​വ​രാ​ണ് ഓ​ടി എ​ത്തി പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്. പി​ന്നാ​ലെ ആ​ലു​വ പോ​ലീ​സും എ​ത്തി.


പൊ​ളി​ക്കാ​ൻ ക​രാ​റെ​ടു​ത്ത പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സി​റാ​ജി​നോ​ട് ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക്ക് കാ​ത്താ​യി ക​മ്പ​നി സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്തു​മ്പോ​ൾ ക്ഷേ​ത്രം ഇ​രി​ക്കു​ന്ന 15 സെ​ന്‍റ് ഭൂ​മി ഒ​ഴി​വാ​ക്കി​യി​രു​ന്ന​താ​യി വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു .


എ​ല്ലാ​വ​ർ​ഷ​വും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​മ്പ​ക​ശേ​രി കി​ഴ​ക്കും​വേ​ലി ഭ​ഗ​വ​തി ക്ഷേ​ത്രം ഉ​ത്സ​വ​ത്തി​ന് താ​ല​പ്പൊ​ലി ആ​രം​ഭി​ക്കു​ന്ന​ത് കാ​ത്താ​യി ക​മ്പ​നി​യി​ലെ ഗ​ണ​പ​തി കോ​വി​ലി​ൽ നി​ന്നു​മാ​ണ്. പ​റ നി​റ​ച്ച്, ശ്രീ​കോ​വി​ലി​ന​ക​ത്ത് വി​ള​ക്ക് തെ​ളി​ച്ച ശേ​ഷ​മാ​ണ് താ​ല​പ്പൊ​ലി തു​ട​ങ്ങാ​റ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ഉ​ത്സ​വം ഇ​തേ പ്ര​കാ​ര​മാ​ണ് ന​ട​ന്ന​ത്. ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​പ്പോ​ൾ നി​ത്യ​പൂ​ജ ഉ​ണ്ടാ​യി​രു​ന്നു. സ്ഥ​ലം ജ​പ്തി ന​ട​പ​ടി വ​ന്ന​പ്പോ​ഴാ​ണ് പൂ​ജ​ക​ൾ മു​ട​ങ്ങി​യ​ത്.

District News

മോഷ്ടാക്കളെ പേടിച്ച് പാലക്കുഴ നിവാസികൾ; പ്രദേശത്ത് ഇന്നലെ പുലർച്ചെ നാല് വീടുകളിൽ മോഷണശ്രമം


പാ​ല​ക്കു​ഴ: പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​കു​ന്നു. സോ​ഫി​യ ജം​ഗ്ഷ​ൻ, എം​സി ക​വ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. എം​സി ക​വ​ല​യി​ൽ പാ​റ​യ്ക്ക നി​ര​പ്പേ​ൽ ശ​ശി​യു​ടെ ഭ​വ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മോ​ഷ്ടാ​വ് എ​ത്തി കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ പാ​ളി തു​റ​ന്ന് കൈ​യെ​ത്തി​ച്ച് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു.

മോ​ഷ​ണം അ​റി​ഞ്ഞ് ഉ​ണ​ർ​ന്ന വീ​ട്ട​മ്മ മാ​ല​യി​ൽ പി​ടി​ത്ത​മി​ട്ട​തി​നാ​ൽ കാ​ൽ ഭാ​ഗം മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ പാ​ളി​ക​ളി​ലെ കൊ​ളു​ത്ത് ഊ​രി​മാ​റ്റി​യ നി​ല​യി​ലാ​ണ്. മു​ൻ ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ്ടാ​വ് ഇ​വി​ടെ എ​ത്തി ജ​ന​ലി​ന്‍റെ കൊ​ളു​ത്തു​ക​ൾ ഊ​രി മാ​റ്റി​യി​രി​ക്കാം എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.


സോ​ഫി​യ ജം​ഗ്ഷ​നി​ൽ മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. ക​രി​മ്പ​ന​ക്ക​ൽ മോ​ഹ​ന​ന്‍റെ ഭ​വ​ന​ത്തി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​നെ ക​ണ്ട് വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നാ​ൽ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. ചെ​മ്മ​നാ​പാ​ട​ത്ത് കെ. ​ഉ​ല​ഹ​ന്ന​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലും ക​ള്ള​ൻ ക​യ​റി.

 

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ലും മോ​ഷ​ണം ന​ട​ന്നു. പാ​ല​ക്കു​ഴ ക​വ​ല​യി​ലും പ​രി​സ​ര​ത്തും പ​ല വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​താ​യി ആ​ളു​ക​ൾ പ​റ​യു​ന്നു. പോ​ലീ​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു‌

മൂ​വാ​റ്റു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. സ​മി​തി​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പി.​സി. ജേ​ക്ക​ബ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ക്കാ​ഡ​മി​ക് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. വ്യാ​പാ​രി​ക​ൾ​ക്കെ​തി​രാ​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച് പ്ര​മേ​യം പാ​സാ​ക്കി.


പേ​ഴ​യ്ക്കാ​പ്പി​ള്ളി വ്യാ​പാ​ര ഭ​വ​നി​ൽ കൂ​ടി​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ പ​ല്ലാ​രി​വ​ട്ടം, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ച​ക്കി​യ​ത്ത്, ജി​ല്ലാ ട്ര​ഷ​റ​ർ സി.​എ​സ്. അ​ജ്മ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മേ​ലേ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷാ​ജ​ഹാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ, വ​നി​താ വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ അ​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

കൂ​ത്താ​ട്ടു​കു​ള​ത്ത് ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി ഉ​ട​ൻ

കൂ​ത്താ​ട്ടു​കു​ളം: മേ​ഖ​ല​യി​ൽ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി ആ​രം​ഭി​ക്കു​ന്ന​തി​നു സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​പ്പ് ന​ൽ​കി. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​ണ് നി​ർ​ദേ​ശം. 2,150 സ്ക്വ​യ​ർ ഫീ​റ്റി​ൽ കു​റ​യാ​തെ​യു​ള്ള, ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​മാ​ണ് ആ​വ​ശ്യം. ഇ​തി​നാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച കൂ​ത്താ​ട്ടു​കു​ള​ത്തെ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് സ്ഥ​ലം ക​ണ്ട​ത്തി ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ക​ലാ രാ​ജു, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.


2016ൽ ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന പ്രി​ൻ​സ് പോ​ൾ ജോ​ൺ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് കൂ​ത്താ​ട്ടു​കു​ള​ത്ത് ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​ക്കു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. 2017ൽ ​സം​സ്ഥാ​ന​ത്ത് ഏ​ഴ് ഇ​ട​ങ്ങ​ളി​ൽ ഡി​സ്പെ​ൻ​സ​റി അ​നു​വ​ദി​ച്ചു. കൂ​ത്താ​ട്ടു​കു​ള​ത്ത് മൂ​ന്ന് ഡോ​ക്ട​ർ​മാ​രും മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​ക്കാ​ണു അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.


പു​തി​യ നി​യ​മ​നം ന​ട​ത്താ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണു എ​ട്ട് വ​ർ​ഷ​ത്തോ​ളം ന​ട​പ​ടി​ക​ൾ വൈ​കി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ക​ല രാ​ജു, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും 17 കി​ലോ​മീ​റ്റ​ർ അ​പ്പു​റം മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ് ഇ​പ്പോ​ൾ മ​റ്റൊ​രു ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി ഉ​ള്ള​ത്. കൂ​ത്താ​ട്ടു​കു​ള​ത്ത് ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ ഇ​എ​സ്ഐ ആ​നു​കൂ​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​വ​ഴി ചി​കി​ത്സാ സൗ​ക​ര്യം ല​ഭി​ക്കും. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഡി​സ്പെ​ൻ​സ​റി പ്ര​യോ​ജ​ന​പ്പെ​ടും

District News

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മ​ന്ദി​ര നി​ർ​മാ​ണം ആ​രം​ഭി​ച്ചു

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പു​തി​യ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി പി. ​രാ​ജീ​വ്‌ നി​ർ​വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്ഐ​ടി ചെ​യ​ർ​മാ​ൻ ആ​ർ. അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ വി​ന​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഷീ​ദ സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നു വി​ജ​യ​നാ​ഥ്, എം.​എ. മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ മാ​രാ​യ എം.​എം. അ​ലി, മൃ​ദു​ല ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​ബി. ജ​മാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2.87 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. അ​തി​ദാ​രി​ദ്ര മു​ക്ത പ​ഞ്ചാ​യ​ത്താ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തെ വി​ക​സ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

District News

എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ അ​മ്മ​മാ​രെ ആ​ദ​രി​ച്ചു


കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​മ്മ​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍റെ നാ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ്ര​സി​ഡ​ന്‍റ് വി.​ജെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ഗോ​പി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ, അ​ജി എ​ൽ​ദോ​സ്, പി.​എ. പാ​ദു​ഷ, പാ​ലി​യേ​റ്റി​വ് ട്ര​സ്റ്റ്‌ സെ​ക്ര​ട്ട​റി സ​ണ്ണി വ​ർ​ക്കി, വാ​ർ​ഡ് മെ​മ്പ​ർ സാ​ന്‍റി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ മു​വാ​റ്റു​പു​ഴ​യാ​റി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് കു​മ്മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ജ റെ​ജി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​വി. കൃ​ഷ്ണ​ൻ​കു​ട്ടി, ടി.​പി. വ​ർ​ഗീ​സ്, സം​ഗീ​ത ഷൈ​ൻ, ജിം​സി മേ​രി വ​ർ​ഗീ​സ്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​കെ. ഏ​ലി​യാ​സ്, എം.​എ​ൻ. മോ​ഹ​ന​ൻ, എം.​എ​ൻ. അ​ജി​ത്ത്, മോ​ളി വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


5.37 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​നെ​യും പി​റ​വം മ​ണ്ഡ​ല​ത്തി​ലെ രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തൂ​ക്കു പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം നി​ര​വ​ധി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു. എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സ​ജ്ജ​മാ​യ​ത്. സി​വി​ൽ വ​ർ​ക്കി​ന് ര​ണ്ട് കോ​ടി​യും മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്കി​ന് 3.21 കോ​ടി രൂ​പ​യും പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ടം മാ​റ്റു​ന്ന​തി​ന് 16 ല​ക്ഷം രൂ​പ​യും അ​ട​ക്ക​മാ​ണ് അ​ഞ്ചു​കോ​ടി 37 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ലെ​ൻ​സ്ഫെ​ഡ് ഏ​രി​യാ സ​മ്മേ​ള​ന​വും ബി​ൽ​ഡ് എ​ക്സ്പോ​യും നാ​ളെ


കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ രം​ഗ​ത്തെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ 14-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ത​മം​ഗ​ലം ഏ​രി​യാ സ​മ്മേ​ള​നം നാ​ളെ ന​ട​ക്കും.


രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നെ​ല്ലി​ക്കു​ഴി സെ​ൻ​ഹ അ​രി​ന ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലെ​ൻ​സ്ഫെ​ഡ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഒ.​ജി. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ള മി​നി ബി​ൽ​ഡ് എ​ക്സ്പോ​യും ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Latest News

Up